എഴുത്തുകാർ എം ടി ക്കു വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന് കവി പ്രഭാവർമ്മ. എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പ്രതിഷേധറാലി ഉത്ഘാടനം ചെയ്തുകൊണ്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടി യോട് വായടയ്ക്കാൻ പറഞ്ഞതിനപ്പുറം വിഷയം വളരുകയാണ്. എംടിയുടെ വെബ്സൈറ്റ് ഹാക് ചെയ്ത് ‘ചാവ്’ എഴുതിയിരിക്കുന്നു. ഇതൊന്നും ശരിയല്ല.
സാധാരണക്കാർക്ക് വേണ്ടിയാണ് എംടി സംസാരിച്ചത്. അഭിപ്രായം പറഞ്ഞാൽ വധിക്കുന്ന പ്രവണതയാണ് ഇവിടെ വളരുന്നത്. കുൽബുർഗിയും പൻസാരെയും ധാബോൽക്കറും ആവർത്തിച്ച ചോദ്യങ്ങൾ തന്നെയാണ് ഇന്നും ഉയർന്നിരിക്കുന്നത്. ഇന്ത്യൻ ഭരണത്തെ എംടി തുഗ്ലക് ഭരണമായി വിശേഷിപ്പിച്ചതിന് ‘ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുക’ എന്നാണ് ഫാസിസ്റ്റുകളുടെ ചോദ്യം. എത്രയധികം മനുഷ്യരാണ് ഈ നോട്ടുപ്രശ്നത്തിൽ മരിച്ചത്. ജനങ്ങളെ മരിക്കാൻ പ്രേരിപ്പിക്കുന്ന ഭരണമായി മാറിക്കഴിഞ്ഞുവെന്നും പ്രഭാവർമ്മ പറഞ്ഞു.
Post Your Comments