കവിത / വിഷ്ണു എസ് നായര്‍
മറന്നുപോയ് എന്ന വാക്കിന്‍റെ അര്‍ത്ഥം
പറയാന്‍ പറഞ്ഞപ്പോള്‍ മറന്നുപോയി.
അമ്മയെന്ന രണ്ടക്ഷരയര്‍ത്ഥം പറഞ്ഞു തന്നതും
പറയാന്‍ തുടങ്ങിയതും എന്നാണെന്നും ഞാന്‍ മറന്നുപോയി
അച്ഛന്‍ എന്നാല്‍ എന്താണെന്നുള്ളതും
അമ്മ പഠിപ്പിച്ചതും മറന്നുപോയി….
ജനഗണമന യെന്ന എന്‍ ദേശീയഗാനം
കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കാന്‍ മറന്നുപോയി
ഈ ലോകത്തിനപ്പുറം ലോകമുണ്ടെന്നും
ന്യായവാദങ്ങളില്‍ മുങ്ങി തുടങ്ങുമ്പോള്‍ ഞാന്‍ മറന്നുപോയി
ദൈവങ്ങളെ ഞാന്‍ ചൊറി പടമാക്കുമ്പോള്‍
ദൈവമൊന്നേയുള്ളൂവെന്നും ഞാന്‍ മറന്നുപോയി
ഞാന്‍ കാണുന്ന ഈ സ്വപ്ന ലോകം എന്‍റെ വെറും
മന്ദബുദ്ധിത്തരം എന്നുള്ളതും ഞാന്‍ മറന്നുപോയി.
ഈ ഭൂയില്‍ കൃമികീടമായുള്ള മാനുഷര്‍
ദൈവത്തെ വെല്ലുവിളിക്കുന്നതോര്ത്തുപോയി
പെണ്ണായ് പിറന്നിട്ടു ആണായി ജീവിച്ചു
പുലഭ്യം പറയുന്ന പൂമലരുകളെ ഞാന്‍ ഓര്‍ത്തുപോയി.
അവ ആലസ്യത്തോടെ വരുന്ന വഴികളില്‍
മുള്‍ച്ചെടികള്‍ മുളച്ചു തുടങ്ങിഎന്നുള്ളതും
ആരോ പറഞ്ഞു ഞാന്‍ ഓര്‍ത്തുപോയി….
ഇവയൊക്കെ ഓര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ
ആദ്യം പറഞ്ഞവയെല്ലാം ഞാന്‍ മറന്നുപോയി.
മറവിയെന്നക്ഷര കൂട്ടത്തില്‍ പെട്ട്
എല്ലാം ഞാന്‍ മറന്നുപോയി……………….
Post Your Comments