മികച്ച സാഹിത്യകാരന്മാര്ക്കായി പട്ടത്തുവിള കരുണാകരന് സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ പട്ടത്തുവിള പുരസ്കാരത്തിന് കവി പ്രഭാവര്‍മ്മയും തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകനും അര്‍ഹരായി. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പട്ടത്തുവിള കരുണാകരന്റെ സ്മരണാര്‍ത്ഥം കൊല്ലം കടപ്പാക്കട സ്പോര്സ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണ് പുരസ്കാരം നല്‍കുന്നത്.
എം എ ബേബി അദ്ധ്യക്ഷനും കെ മോഹന്‍കുമാര്‍, എം പി അച്യുതന് എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
വിവാദമായ തമിഴ് നോവല്‍ മാതൊരുഭാഗന്‍ (അര്ദ്ധനാരീശ്വന്)ഉള്‍പ്പടെയുള്ള സാഹിത്യ രചനകളിലൂടെ ശ്രദ്ധേയനാണ് പെരുമാള്‍ മുരുകന്. 35 കൃതികളുടെ കര്‍ത്താവാണ് പെരുമാള്‍ മുരുകന്. ശ്യാമമാധവം ഉള്‍പ്പടെയുള്ള കൃതികളിലൂടെ മലയാളകാവ്യശാഖയ്ക്ക് നല്കിയ സംഭാവനകളാണ് പ്രഭാവര്‍മ്മയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ജേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
Post Your Comments