literatureworldnews

എന്‍റെ പച്ചക്കരിമ്പേ സി എസ് ചന്ദ്രികയുടെ പുതിയ കഥാസമാഹാരം പ്രകാശനം ചെയ്തു

 

സി എസ് ചന്ദ്രികയുടെ പുതിയ കഥാസമാഹാരം പ്രകാശനം ചെയ്തു എന്‍റെ പച്ചക്കരിമ്പേ എന്ന കൃതി പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാജോസഫ്, കവിത ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശിപ്പിച്ചു.

വി കെ ശ്രീരാമന്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ അന്‍വര്‍ അലി പി പി രാമചന്ദ്രന്‍, റഫീക് അഹമ്മദ്, പി എന്‍ ഗോപീകൃഷ്ണന്‍, എ വി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റതാക്കുന്ന കഥകളാണ് സി.എസ്. ചന്ദ്രികയുടേത്. അതിന് ഉത്തരമോദാഹരണമാണ് എന്റെ പച്ചക്കരിമ്പേ എന്ന കഥാസമാഹാരത്തിലെ കഥകള്‍. എന്റെ പച്ചക്കരിമ്പേ എന്ന സമാഹാരത്തിലെ എല്ലാ കഥകളിലും പെണ്ണനുഭവങ്ങളും പെണ്‍കാഴ്ചകളുമുണ്ടെന്ന് എം.മുകുന്ദന്‍ അവതാരികയില്‍ പറയുന്നു. എങ്കിലും സമാഹാരത്തിലെ കഥകളെ പെണ്‍കഥകള്‍ എന്ന് വിളിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. പകരം, പെണ്‍സന്ത്രാസത്തിന്റെ രചനകള്‍ എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറയുന്നു.

shortlink

Post Your Comments

Related Articles


Back to top button