സഖാവ് കെ സി പിള്ളയുടെ പേരില്‍ നവയുഗം സാംസ്കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കെ സി പിള്ള പുരസ്കാരം കവിയും സാഹിത്യകാരനുമായ വി.മധുസൂദനന് നായര്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കെ സി പിള്ളയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അഞ്ചാമത് പുരസ്കാരമാണിത്.
ബിനോയ് വിശ്വം, ഡോ.വള്ളിക്കാവ് മോഹന്‍ ദാസ്, ടി സി സാബു എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് സാഹിത്യസാസ്കാരിക രംഗത്തെ മികവിനുള്ള അവാര്‍ഡിനായി കവി വി.മധുസൂദനന് നായരെ തിരഞ്ഞെടുത്തത്.
2017 ജനവരി 20 ന് ബീച്ച് ക്യാമ്പില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി വി മധുസൂദനന് നായര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.
രണ്ടായിരത്തി പന്ത്രണ്ടില്‍ ഏര്‍പ്പെടുത്തിയ ആദ്യ കെ സി പിള്ള പുരസ്കാരം സൗദി അറേബ്യയിലെ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച് അകാലത്തില്‍ വിട്ടുപിരിഞ്ഞ സഫിയ അജിത്തിനാണ് നല്‍കിയത്. രണ്ടാമത്തെ അവാര്‍ഡ് സ്വാതന്ത്ര്യ സമര സേനാനിയും ചരിത്ര അധ്യാപകനും പ്രമുഖ സാമൂഹ്യസാംസ്കാരിക നായകനുമായ ഡോ.പുതുശ്ശേരി രാമചന്ദ്രനു നല്കി ആദരിച്ചു. മൂന്നാമത്തെ അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഉപയോഗിച്ചത്. നാലാമത്തെ അവാര്‍ഡ് ലഭിച്ചത് കുരീപ്പുഴ ശ്രീകുമാറിനാണ്.
Post Your Comments