literatureworldnews

‘ശ്രുതി പഞ്ചമം’ സ്വരവാദ്യോത്സവം ഇന്നുമുതല്‍

 

സ്വരവാദ്യങ്ങളുടെ വാദനം മാത്രം ഉള്‍പ്പെടുത്തി കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ശ്രുതി പഞ്ചമം സ്വരവാദ്യോത്സവം ഡിസംബര്‍ 5 മുതല്‍ 9വരെ കോട്ടയം സി എം എസ് കേളജിലെ ഗ്രേറ്റ് ഹാളിലും,ഡിസംബര്‍ 6 മുതല്‍ 10 വരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തീയേറ്ററിലും സംഘടിപ്പിക്കുന്നു. അതത് രംഗങ്ങളിലെ പ്രശസ്തരായ വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വയലിന്‍, സാക്‌സ്‌ഫോണ്‍, പുല്ലാങ്കുഴല്‍, സ്ലൈഡ് ഗിറ്റാര്‍, ജലതരംഗം, കുറുങ്കുഴല്‍, വീണ, സന്തൂര്‍ തുടങ്ങിയ ഉപകരണങ്ങളില്‍ ഒമ്പത് കച്ചേരികളാണ് ഒരോ വേദിയിലും നടക്കുക.

‘ശ്രുതി പഞ്ചമം’ സ്വരവാദ്യോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് കോട്ടയത്ത് കൃഷിവകുപ്പ് മന്ത്രി വി.എസ്. സു നില്‍കുമാര്‍ നിര്‍വ്വഹിക്കും. ഡിസംബര്‍ ആറിന് വൈകിട്ട് 5ന് തൃശ്ശൂര്‍ സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തീയേറ്ററില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, ഡോ. കെ. ഓമനക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.

അഞ്ചിന് ഡോ. കദ്രി ഗോപാല്‍നാഥിന്റെ സാക് സോഫോണ്‍ കച്ചേരി, ആറിനു ഡോ. കമല ശങ്കറിന്റെ ഗിറ്റാര്‍ കച്ചേരി, ഏഴിനു വൈകീട്ട് അഞ്ചിനു ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി എന്നിവ നടക്കും ഡിസംബര്‍ 8 ന് വൈകീട്ട് അഞ്ചിനു പല്ലാവൂര്‍ കൃഷ്ണന്‍ കുട്ടിയുടെ കുറുംകുഴല്‍ കച്ചേരിയും ആറിനു ഡോ. എല്‍. കന്യാകുമാരിയുടെ വയലിന്‍ കച്ചേരിയും നടക്കും. ഒമ്പതിനു വൈകീട്ട് അഞ്ചിന് കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരി, ഏഴിന് സി.എസ്. അനുരൂപിന്റെ വയലിന്‍ കച്ചേരി, 10നു വൈകീട്ട് അഞ്ചിനു ആനയാംപെട്ടി എസ് ഗണേശന്റെ ജലതരംഗം കച്ചേരി, ഏഴിന് പുര്‍ബയാന്‍ ചാറ്റര്‍ജിയുടെ സിത്താര്‍ കച്ചേരി എന്നിവയുമുണ്ടാകും

 
 
 

shortlink

Post Your Comments

Related Articles


Back to top button