![](https://www.eastcoastdaily.com/literature/wp-content/uploads/2016/11/15230718_1612380719065024_7383912441967053710_n.jpg)
ജന്മദിനത്തില് ലൂയിസാ മേയ്ക്ക് സ്നേഹാദരങ്ങള്‍ അര്‍പ്പിച്ച് ഗൂഗിള്‍. ലൂയിസ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഡൂഡിലില്‍ അവതരിപ്പിച്ചാണ് ആദരിച്ചത്. പ്രശസ്ത സ്ത്രീസ്വാതന്ത്ര്യവാദിയും അമേരിക്കന്‍ എഴുത്തുകാരിയുമായ ലൂയിസാ മേ ആല്‍കോട്ടിന്റെ 184-ആം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. 1832 നവംബര്‍ 29 ന് പെന്‍സില്‍വാനിയയിലെ ജെര്മന്ടൗണിലാണ് ലൂയിസ ജനിച്ചത്.
നോവലിസ്റ്റ്, കവയത്രി, സ്ത്രീസ്വാതന്ത്ര്യവാദി എന്നീ നിലകളില്‍ ചുവടുറപ്പിച്ച ലൂയിസ 1868ല്‍ രചിച്ച ലിറ്റില്‍ വുമണ്‍ എന്ന പുസ്തകത്തിലെ കഥാപാത്രങ്ങളെയാണ് ഗൂഗിള്‍ ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബേത്ത്, ജോ, ആമി, മേഗ് എന്നിങ്ങനെ നാലു പെണ്‍കുട്ടികളാണ് ലിറ്റില്‍ വുമണ്‍ നോവലിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വളര്‍ന്നു വരുമ്പോള്‍ അവര്‍ നേരിടുന്ന ജീവിതസാഹചര്യങ്ങളാണ് നോവലില്‍ പ്രതിപാദിച്ചിട്ടുള്ളത്. സ്വന്തം വ്യക്തിത്വം തിരിച്ചറിയാനും അതിനുവേണ്ടി നിലകൊള്ളാനും നിരവധി അമേരിക്കന്‍ വനിതകളെ പ്രേരിപ്പിച്ചു എന്ന സവിശേഷത ലിറ്റില്‍ വുമണിനു സ്വന്തമാണ്. 55-മത്തെ
വയസിലാണ് ലൂയിസ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
Post Your Comments