literatureworldnews

ഹബീബ് വലപ്പാട് അവാർഡ് പി കെ പാറക്കടവിന്

 

തൃശൂർ: ഈ വർഷത്തെ ഹബീബ് വലപ്പാട് അവാർഡ് പ്രഖാപിച്ചു. പി കെ പാറക്കടവിന്‍റെ തെരഞ്ഞെടുത്ത കഥകൾ’ എന്ന കൃതിക്കാണ് പുരസ്ക്കാരം. ഡോ.പി.വി. കൃഷ്ണൻ നായർ, ബാലചന്ദ്രൻ വടക്കേടത്ത്, യു.കെ. കുമാരൻ എന്നിവരടങ്ങുന്ന സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.
പതിനായിരം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ 10ന് വലപ്പാട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും.
മിനിക്കഥകളെ സാഹിത്യശാഖയിൽ വികസിപ്പിച്ചെടുക്കുന്നതിൽ പാറക്കടവ് നിർവഹിച്ച പങ്ക് നിസ്തുലമാണെന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പി.കെ. പാറക്കടവിന്‍റെ കഥകൾ, മൗനത്തിന്‍റെ നിലവിളക്ക്, തോണി, അവൾ പെയ്യുന്നു, സ്നേഹം കായ്ക്കുന്ന മരം, ഇടിമിന്നലുകളുടെ പ്രണയം എന്നിവയാണ് പി.കെ. പാറക്കടവിന്‍റെ മറ്റു പ്രധാന കൃതികൾ.

മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടറായ പി കെ പാറക്കടവ് കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായിരുന്നു.

shortlink

Post Your Comments

Related Articles


Back to top button