ചെഗുവേരയെ ആഘോഷിക്കുന്നവർ മാവോയിസ്റ്റുകളെ എതിർക്കുന്നത് വിരോധാഭാസമാണ് എന്ന് പ്രമുഖ സാഹിത്യകാരൻ എം മുകുന്ദൻ. ചെഗുവേരയുടേയും മാവോയിസ്റ്റുകളുടേയും ആശയങ്ങള്‍ ഒന്നാണ്. എന്നിരുന്നാലും കൊലപാതകത്തിന് എതിരാണെന്നും എം മുകുന്ദൻ പറഞ്ഞു. മാവോയിസത്തെ താൻ അനുകൂലിക്കുന്നില്ല. എന്നാല്‍ ചെഗുവേരയെ ആഘോഷിക്കുകയും മാവോയിസ്റ്റുകളെ എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിലെ വിരോധാഭാസം ശരിയല്ല. ഇത് താൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നുവെന്നും മുകുന്ദൻ കടമ്മനിട്ടയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിലമ്പൂർ കാടുകളില്‍ നടന്ന മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് എം മുകുന്ദന്‍റെ ഈ പ്രസ്താവന. നിലമ്പൂരില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നും അന്വേഷണം പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് എം മുകുന്ദൻ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
Post Your Comments