ലളിതാംബിക അന്തര്‍ജനത്തിനും സരസ്വതിയമ്മയ്ക്കും ശേഷം കഥയുടെ മറ്റൊരുകാലം, സ്ത്രൈണജീവിതാനുഭവങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തിയ സാറ ജോസെഫിന്റെ കാലഘട്ടമാണ്. ഇവര്ക്കുശേഷം കഥയുടെ മറ്റൊരുകാലം ഉയര്‍ന്നു ശോഭിക്കുന്നത് കെ ആര്‍ മീരയിലാണ്. സ്ത്രീത്വത്തിന്‍റെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും പുതുനൂറ്റാണ്ടിന്‍റെ മുല്യച്യുതികളും പങ്ക് വയ്ക്കുന്ന മീരയുടെ കഥകളും നോവലുകളും പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ ആലേഖനം ചെയ്യുന്നു.
കെ ആര്‍ മീരയുടെ നോവലുകളില്‍ ഏറെ വ്യത്യസ്തതകള്‍ അവകാശപ്പെടുന്ന ലഘു നോവലാണ് മീരസാധു. നോവല്‍ ലഘു ആണെങ്കിലും അതിനുള്ളിലെ ജീവിതങ്ങള്‍ അതി സങ്കീര്‍ണമാണ്. ആസക്തിയും പ്രണയവും ഭക്തിയും കച്ചവടവും ക്മ്പോലവത്കരണവും പുരവൃത്തങ്ങളും മിത്തുകളും മീരസാധുവില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രണയത്തിന്‍റെ തീവ്രത ഏത്രത്തോളം ഉണ്ടോ അത്രതന്നെ പകയുടെ രൂക്ഷതയും മീരസാധുവിലുണ്ട്.
മാലാഖയുടെ മറുകുകള്‍ ഒറ്റവാക്കില്‍ ഏയ്‌ഞ്ചലയുടെ അവിഹിത ബന്ധങ്ങളുടെ കാഴ്ചകളാണ്. ജയില്‍ മോചിതനായ് എത്തുന്ന ഭര്‍ത്താവ് അലക്സാണ്ടര്‍അവളെ കുത്തിക്കൊലപ്പെടുത്തുന്നയിടത്താണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. അന്ന് നരേന്ദ്രനില്‍ ഏയ്‌ഞ്ചലയ്ക്കുണ്ടായ മകളുടെ ജന്മദിനം ആയിരുന്നു. കൊല്ലപ്പെടുന്നതിനു മുന്പ് കരയാനോ അരുതെന്ന് പറയാനോ നോക്കാതെ നിര്‍വികാരതയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു അവള്‍. സുനിത എന്ന ഭാര്യയില്‍ തൃപ്തി തോന്നാത്ത നരേന്ദ്രന്‍ ഏയ്‌ഞ്ചലയോട് അടുപ്പം തോന്നുന്നു. അതില്‍ ഒരു കുട്ടി ഉണ്ടാകുന്നു. ഏയ്‌ഞ്ചലയുടെ മരണ ശേഷം കുട്ടികളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ആകാത്ത നരേന്ദ്രന്‍ മുന്‍പില്‍ സുനിത അവളെ ശാപവാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നു. മൂത്തമകളെ അലക്സാണ്ടര്‍ കൂട്ടികൊണ്ട് പോകുമ്പോള്‍ ഇളയ മകളെ പുവര്‍ ഹോമില്‍ ആക്കേണ്ടി വരുന്നു നരേന്ദ്രന്.
ആഖ്യാനംകൊണ്ടും വര്‍ണനാരീതി കൊണ്ടും ആദ്യകാല നോവലുകളുടെ സ്വഭാവം കാണിക്കുന്ന നേത്രോന്മീലനം കാഴ്ച നഷ്ട്ടപെട്ട പ്രകശന്റെയും കാണാതായ അയാളുടെ ഭാര്യ ദീപ്തിയുടെയും കഥയാണ് പറയുന്നത്. വളരെ വിചിത്രമായ പ്രണയാനുഭവം ആവിഷ്കരിക്കുന്ന ലഘു നോവലാണ് കരിനീല. സദാചാരത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാത്ത ഒരു വിവരണം ആണ് ഇതിലെ പ്രമേയം. രണ്ടു കുട്ടികളുടെ അമ്മയും വിവാഹിതയുമായ ഗീതയും സന്ന്യാസിയും തമ്മിലുള്ള ആസക്തിയുടെ അടുപ്പം ഗീതയുടെ കാഴച്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരി.
യുദാസിന്റെ സുവിശേഷം ഒറ്റുകാരന്റെ വ്യഥകളാണ് അവതരിപ്പിക്കുന്നത്. കക്കയം പോലിസ് ക്യാമ്പിലെ ഓര്‍മ്മകളിലുടെ സഞ്ചരിക്കുന്ന ദാസിന്‍റെ ജീവിതം, മാനസികാവസ്ഥ എന്നിവ വര്ത്തമാനകലത്തിന്റെയും ഭൂതകാലത്തിന്റെയും ഇടകലര്‍ന്ന ഓര്‍മ്മകളിലൂടെ ആവിഷ്കരിച്ചുകൊണ്ട് യുദാസിന്റെ സുവിശേഷം പൂര്‍ണ്ണമാകുന്നു.
രാധികയുടെ ജീവിത കഥ പറയുന്ന നോവലാണ് ആ മരത്തെയും മറന്നു മറന്നു ഞാന്‍. ഉന്മാദത്തിന്‍റെ തലത്തില്‍ നില്‍ക്കുന്ന ക്രിസ്റ്റിയുടെ മനസികവ്യധകളും അതില്‍ പ്രേമെയമാകുന്നു. കൊല്‍ക്കത്ത പശ്ചാത്തലമാക്കി പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ക്ക് ഒരു എഴുത്തുകാരിയുടെ മലയാളത്തില്‍ ഏറ്റവും അധികം വില്‍പ്പനയും പതിപ്പ്കളും ഉണ്ടായ കൃതി എന്ന വിശേഷണം ലഭിച്ചു.
ദുര്‍ഗ്രഹത ഒന്നുമില്ലാതെ, ആര്‍ജ്ജവമുള്ള ഭാഷയിലൂടെ കഥ പറയുന്നു എന്ന പ്രത്യേകത മീരയുടെ കൃതികള്‍ക്കുണ്ട്. ശക്തമായ ബിംബങ്ങളും അവരുടെ എഴുത്തിന്‍റെ പ്രത്യേകത തന്നെയാണ്.
Post Your Comments