bookreviewliteratureworldnewsstudy

വിശാലമായ ആകാശം

 

അനുഭവങ്ങളുടെ വിശാലമായ ആകാശത്തിലേക്ക് ഓരോ വായനക്കാരനെയും ഉയര്‍ത്തി വിടുകയാണ് “ഏഴാം നിലയിലെ ആകാശം” എന്ന നോവല്‍. ഒരു സിനിമ നല്‍കുന്ന അനുഭൂതി വായനക്കാരനില്‍ ഉണ്ടാക്കിയെടു ക്കുന്നതാണ് തിരക്കഥാകൃത്തു കൂടിയായ രഘുനാഥ് പാലേരിയുടെ ഈ നോവല്‍. ജീവിതത്തന്റെ വ്യത്യസ്തമായ ഊടുവഴികളിലൂടെ കടന്ന് പോകുന്ന നാലു നോവലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഏഴാം നിലയിലെ ആകാശം. മൗനത്തിന്റെ ചിറകുകള്‍, ഒറ്റച്ചിറകുള്ള പക്ഷി, അച്ഛനമ്മമാരുടെ വീട്, ഏഴാം നിലയിലെ ആകാശം എന്നീ നാലു നോവലൈറ്റുകളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്‌നേഹവും വെറുപ്പും പ്രണയവും ചതിയും പകയും കാരുണ്യവുമെല്ലാം ഈ നോവലെറ്റുകളിൽ പ്രതിഫലിക്കുന്നുണ്ട്.

നാന്‍സി എന്ന പെണ്‍കുട്ടിയുടെ പ്രണയവും അവള്‍ അന്ധമായി വിശ്വസിച്ച കാമുകന്‍ അവളെ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ്‌ മൗനത്തിന്റെ ചിറകുകളുടെ പ്രമേയം. ചതിയില്‍ അകപ്പെട്ട് ജീവിക്കാനായി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഒരു യുവാവിന്റെ കഥയാണ് അടുത്ത നോവലൈറ്റായ ഒറ്റച്ചിറകുള്ള പക്ഷി. അച്ഛനമ്മമാരുടെ വീട് എന്ന നോവലൈറ്റിലൂടെ വൃദ്ധസദനത്തിലെ അമ്മമാരും അവരുടെ വീടിനു ചുറ്റും തണല്‍ പുഷ്പിക്കുന്ന മരങ്ങളിലെ വാ03089_8283സക്കാരായ പക്ഷികളും തമ്മിലുള്ള ഒരപൂര്‍വ്വ ബന്ധം പറഞ്ഞ് തരികയാണ് രഘുനാഥ് പാലേരി. ഏഴാം നിലയിലെ ആകാശം വാര്‍ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന ദമ്പതിമാരുടെ കഥയാണ്. തങ്ങള്‍ ജീവിച്ച് തീര്‍ത്ത കാലങ്ങളിലേക്ക് ഓര്‍മകളിലൂടെ ഒരു തിരിച്ച് പോക്ക് നടത്തുകയാണ് ഇവര്‍.

അങ്ങനെ ജീവിതത്തിന്റെ എല്ലാ ഊടുവഴികളിലൂടെയുമുള്ള നാലുയാത്രകളുടെ വര്‍ണ്ണനയാണ്‌ “ഏഴാം നിലയിലെ ആകാശം”. ലളിതമായ ഭാഷ കൊണ്ടും രചനാ ശൈലി കൊണ്ടും തീര്‍ത്ത നോവല്‍ വായനക്കാരന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നതാ‍ണ്‌ .

shortlink

Post Your Comments

Related Articles


Back to top button