ഇന്ന് ശിശു ദിനം. കുട്ടികള്‍ക്കായുള്ള ഈ ദിനം ആഘോഷമാക്കുകയാണ് മാതൃഭൂമി പബ്ലിക്കേഷന്‍സ്.
കുട്ടികളില്‍ നന്മയും ധാര്‍മ്മികമൂല്യം വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടാന്‍ കരുത്തുണ്ടാക്കുകയും ചെയ്യുന്നതാണ് ബാലസാഹിത്യ രചനകള്‍. തൃശ്ശൂരില്‍ നടക്കുന്ന മാതൃഭൂമി ബുക്സ് – ഇസാഫ് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സുഭാഷ് ചന്ദ്രന്റെയും അഷിതയുടെയും ബാലസാഹിത്യ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു.
മൃഗങ്ങളെ കഥാപാത്രങ്ങളാക്കി രചിച്ച കഥകളിലൂടെ വിഖ്യാതയായ ബിയാട്രിക്സ് പോട്ടറുടെ കൃതികള്‍ക്ക് അഷിത നല്കിയ പുനരാഖ്യാനമായ പീറ്റര്‍ എന്ന മുയലും സുഭാഷ് ചന്ദ്രന്റെ ‘പണവും അര്‍പ്പണവും’, ‘സ്വര്ണ്ണജാലകമുള്ള വീട്’, മന്ത്രമോതിരം, കണ്ണാടിമാളിക എന്നിവയുമാണ് പ്രകാശനം ചെയ്യുന്നത്. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം നടി മാളവികയ്ക്ക് നല്കി പ്രകാശനം ചെയ്യും.
ഡോ.പി.വി. കൃഷ്ണന് നായര്‍ അധ്യക്ഷനാകും. സുഭാഷ് ചന്ദ്രന്, അഷിത തുടങ്ങിയവര്‍ പങ്കെടുക്കും.
Post Your Comments