literatureworldnews

ഇരയ്ക്ക് വേണ്ടി ശബ്ദിച്ച് ഭാഗ്യലക്ഷ്മി

 

ഇന്ന് ഇരകള്‍ സമൂഹത്തില്‍ കൂടുന്നു. സ്ത്രീക്ക് വേണ്ടി ആരും സംസാരിക്കാന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. അവിടെ ഭാഗ്യ ലക്ഷ്മി വേറിട്ട ശബ്ദമായി മാറുകയാണ്. ഇന്നത്തെ മാധ്യമ ചര്‍ച്ചകളും അത് തന്നെയാണ്.

പണവും അധികാരവും ഉള്ളവര്‍ സ്ത്രീകളോട് പെരുമാറുന്നത് മോശമായാണ്. അധികാരത്തിനും പണത്തിനും സ്ഥനമുള്ള ഇവിടെ പെണ്ണിനോട് എന്തുമാകാമോ എന്ന് ഭാഗ്യലക്ഷി രോക്ഷത്തോടെ ചോദിക്കുന്നു. പെണ്ണിനോട് സമൂഹം എന്നും ക്രൂരതയാണ് കാട്ടുന്നത്. അത് തടയേണ്ടവര്‍തന്നെ അവളെ മൃഗീയമായി ക്രൂശിക്കുകയാണെന്നും ഇരയായവര്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ലെന്നും, ഇത് നമ്മുടെ കേരള സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ കദനകഥ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ തുറന്നുകാട്ടിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയുമായ ഭാഗലക്ഷ്മി നമ്മുടെ സമൂഹത്തിന്റെ കൊള്ളരുതായ്മകളെയും സ്ത്രീയോടും പാവപ്പെട്ടവരോടും ഉന്നതര്‍ പുലര്‍ത്തുന്ന കടുത്ത മനോഭാവത്തെയും ചോദ്യം ചെയ്യ്തത്. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചതായും അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ട് അവരും വേട്ടക്കാര്‍ക്കൊപ്പം തന്നെ ചേര്‍ന്ന് തങ്ങളെ മാനസികമായി പീഢിപ്പിച്ചതായും തുറന്നു പറഞ്ഞുവെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. അവളെ ക്രൂരമായി ബലാല്‍ക്കാരം ചെയ്തവരില്‍ ഒരു ഉന്നത നേതാവുണ്ടെന്നും അത് മുഖ്യമന്ത്രിയോട് തുറന്നു പറയുമെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.

നമ്മുടെ സമൂഹത്തില്‍ കുടുംബബന്ധങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്, അതുകൊണ്ടു തന്നെ കുടുംബം തകരാതിരിക്കാന്‍ വേണ്ടി എന്തും സഹിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നു. പരാതിപ്പെട്ടാല്‍  മനസും അഭിമാനവും  തകര്‍ക്കുന്ന ചോദ്യങ്ങളാണു ഉന്നതരില്‍ നിന്നു നേരിടേണ്ടി വരുന്നത്. അതിനാല്‍ തന്നെ ഇവിടുത്തെ നിയമവ്യവസ്ഥയെ വിശ്വാസമില്ലെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. നിര്‍ഭയെയും സൗമ്യയെപ്പോലെയും കിളിരൂര്‍ പെണ്‍കുട്ടിയെപ്പോലെയും ഇവളും ആയിത്തീരുമെന്നും ഇവള്‍ക്കും നീതിവേണമെന്നും ഭാഗ്യലക്ഷി പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാഗ്യലക്ഷ്മിക്കൊപ്പമെത്തിയ യുവതി നഗരസഭാ കൗണ്‍സിലറായ സി.പി.എം നേതാവ് ജയന്തന്‍ വടക്കാഞ്ചേരി, ബിനേഷ്, ജിനേഷ്, ഷിബു എന്നിവരാണ് പ്രതികളെന്നും വെളിപ്പെടുത്തി. കാറില്‍ കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. കേസ് പിന്‍വലിച്ചിട്ടും പ്രതികള്‍ നിരന്തരം ഉപദ്രവിച്ചു. പൊലീസില്‍ നിന്നും നീതി ലഭിച്ചില്ല. മൂന്ന് ദിവസം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തില്‍ തന്നെ അപമാനിച്ചു. ഇനിയും അത്തരം ചോദ്യം ചെയ്യലില്‍ താന്‍ സഹകരിക്കില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ താന്‍ മുഖ്യമന്ത്രിയോട് വിവരിക്കുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments

Related Articles


Back to top button