സാഹിത്യത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് ഷേക്സ്പിയർ. അദ്ദേഹത്തിന്റെ കൃതികള്‍ക്കു പകരം വയ്ക്കാന്‍ കൃതികള്‍ ഉണ്ടാകില്ല. എന്നാല്‍ പുതിയ ചില വെളിപ്പെടുത്തലുകള്‍ സാഹിത്യ ആസ്വാദകരെ ഞെട്ടിപ്പിക്കുന്നതാണ്.
ഷേക്സ്പിയറിന്റെ ചില നാടകങ്ങൾ സമകാലീനനായിരുന്ന ക്രിസ്റ്റഫർ മാർലോയുമായി ചേർന്ന് എഴുതിയതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയാണ് സാഹിത്യലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഷേക്സ്പിയറിന്റെ സമകാലികനായ ക്രിസ്റ്റഫർ മാർലോ മികച്ച ഒരു നാടകകൃത്തും കവിയുമായിരുന്നു. ഡോക്ടർ ഫോസ്റ്റസ് പോലെയുള്ള മാർലോയുടെ നാടകങ്ങൾ ഏറെ ജനപ്രിയതയും പ്രശംസയും ഏറ്റുവാങ്ങുകയും അതിലൂടെ ചില ശത്രുക്കള്‍ അദ്ദേഹത്തിനു ഉണ്ടാകുകയും ചെയ്തിരുന്നു.
ഷേക്സ്പിയറിന്റെ കൃതികളെ ചൊല്ലി ആവശ്യത്തിലേറെ വിവാദങ്ങൾ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഉറപ്പു പകർന്ന ഒരു സ്ഥിരീകരണം ഇതുവരെയും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പുസ്തകത്തിന്റെ പുതിയ കോപ്പിയ്ക്ക് ഷേക്സ്പിയറിന്റെ പേരിനൊപ്പം ക്രിസ്റ്റഫർ മാർലോ എന്നപേരും കൊടുത്ത് പ്രസിദ്ധീകരിക്കുകയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി.
മാര്ലോയുടേതുമായി അപാര സാമ്യമുള്ള ചില വരികള്‍ പരിശോധിച്ച് നീണ്ട നാളത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഹെന്ററി ആറാമൻ നാടക പരമ്പരയിലെ ചിലത് മാർലോയ്ക്കൊപ്പം ഷേക്സ്പിയർ എഴുതി തീർത്തത് എന്ന് കണ്ടെടുത്തത്.
Post Your Comments