മലയാള സാഹിത്യത്തെയും ഭാഷയെയും ലോകശ്രദ്ധയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് എഴുത്തുകാരന്‍ സേതു. എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ മലയാള ഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ മികച്ച കൃതികളുണ്ട്. എന്നാല്‍ അവ ലോകശ്രദ്ധ നേടുന്ന തലത്തിലേക്ക് ഉയരുന്നില്ല. പല രാജ്യങ്ങളിലും മികച്ച പുസ്തകങ്ങള്‍ പരിഭാഷ ചെയ്യാനും പ്രസിദ്ധീകരിക്കാനും സര്‍ക്കാര്‍ സഹായങ്ങളുണ്ട്. എന്നാല്‍, ഒരു പ്രസാധകനെ ലഭിക്കാതെ, പരിഭാഷ ചെയ്യാന്‍ ആളില്ലാതെ പല മികച്ച കൃതികളും നമുക്കിടയില്‍ തന്നെ ചുരുങ്ങുകയാണിവിടെ. അത് മാറേണ്ട കാലം കഴിഞ്ഞുവെന്നും സേതു അഭിപ്രായപ്പെട്ടു.
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ പരിഷത്തിന്റെ അന്തരിച്ച മുന്‍ അധ്യക്ഷന്മാരുടെ ഛായചിത്രങ്ങള്‍ സി.രാധാകൃഷ്ണന്‍ അനാഛാദനം ചെയ്തു. എം ലീലാവതി അദ്ധ്യക്ഷയായിരുന്നു ചടങ്ങില്‍ കേരളത്തിന്റെ അറുപത് വര്‍ഷങ്ങള്‍ -ഭാഷ, സംസ്‌കാരം, സാഹിത്യം എന്നീ വിഷയത്തില്‍ പ്രഭാഷണം നടക്കുന്നു. നവംബര്‍ മൂന്ന് വരെയാണ് പരിപാടികള്‍.
Post Your Comments