bookreviewliteratureworld

കഥയുടെ ചിരിക്കൂട്ടുകള്‍

കഥകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ചും നര്‍മ്മകഥകള്‍. ഒരു പെണ്ണ് പറഞ്ഞാലോ അതും കുറച്ചുകൂടി സ്വീകാര്യം. അങ്ങനെ എഴുത്തിന്‍റെ വഴിയില്‍ നര്‍മ്മം നിറഞ്ഞ കഥകളുമായി കടന്നു വന്ന ഒരു എഴുത്തുകാരിയാണ് ശ്രീബാല കെ മേനോന്‍.

കഥാകൃത്തും സംവിധായികയുമായ ശ്രീബാല കെ മേനോന്‍റെ ചെറുകഥകളുടെ സമാഹാരമാണ് സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌. പതിനൊന്നു കഥകളുടെ സമാഹാരമായ ഈ പുസ്തകം മലയാള ചെറുകഥകളുടെ പുതിയ വഴിത്തിരിവിനെ സൂചിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ അതിലളിതവും നര്‍മ്മ പ്രധാനവുമായ കഥകളാണ് സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസിലുള്ളത്.

അവിഹിത ബന്ധങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാന കാലത്തെ ഭയത്തോടെ നോക്കുന്ന നിരവധി കഥകള്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്നു വ്യത്യസ്തമായി അവിഹിതബന്ധത്തിലെ സ്ത്രീ പുരുഷ കലഹത്തെ അവതരിപ്പിക്കുന്ന കഥയാണ് പുട്ടും കടലക്കറിയും. പ്രണയത്തിലാകുന്ന രണ്ടുപേര്‍ തങ്ങളുടെ കുടുംബത്തെ ഒഴിവാക്കി കൊണ്ട് യാത്രപോകുന്നു. അവിടെ വച്ചു അടുത്ത ജന്മത്തില്‍ രാവിലെ ഉണ്ടാക്കി കൊടുക്കേണ്ട പുട്ടിനെയും കടലക്കറിയെയും ചൊല്ലി വഴക്കിട്ടു പിരിയുന്നു. നിസ്സാരമായ പ്രശ്നങ്ങള്‍ മനുഷ്യ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നതാണെന്ന് ഈ കഥ സൂചിപ്പിക്കുന്നു.

എഴുത്തുകാരികളുടെ ജീവിതം അതി സങ്കീര്‍ണ്ണമാണ്. ഒരു ഘട്ടത്തില്‍ സജീവമായി എഴുതുകയും പിന്നീട് നിശബ്ദതയിലേക്ക് മറഞ്ഞു പോകുകയും ചെയ്ത നിരവധി എഴുത്തുകാരികള്‍ നമ്മുടെ മുന്നിലുണ്ട്. അവരെ ഓര്‍മ്മപ്പെടുത്തുന്ന കഥയാണ്‌ സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌. ആണ്‍ അധികാരത്തിന്‍റെ മേല്‍ക്കോയ്മാ യുക്തികളെ അതിലളിതമായ ഭാഷയില്‍ ഈ കഥയിലൂടെ പരിഹസിക്കുന്നു. പെന്‍ ഫ്രെണ്ട്സ് വ്യത്യസ്തമായ സൌഹൃദങ്ങള്‍ അആഗ്രഹിക്കുകയും അതിനുവേണ്ടി സ്രെമിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്‌. അപരിചിതമായ സൌഹൃദങ്ങള്‍ അപകടകരമാണെന്ന്തിരിച്ചറിയുന്ന അവര്‍ ബന്ധങ്ങള്‍ അവസാനിപ്പിച്ചു സുരക്ഷിതമായ ഇടങ്ങള്‍ തേടുന്നതും കഥയില്‍ സൂചിതമാകുന്നുണ്ട്.

മായ്ച്ചാലും മായാത്ത പാഡുകള്‍ , ടോമി അഥവാ ഞാന്‍ എന്നീ കഥകള്‍ തനിക്കു ഏറ്റവും ചിരപരിചിതമായ ചലച്ചിത്രമേഖല പശ്ചാത്തലമാക്കി ശ്രീബാല രചിച്ചതാണ്. ബ്രാന്‍ഡ്‌ വസ്ത്രങ്ങള്‍ മാത്രം സെറ്റില്‍ ഉപയോഗിക്കു എന്ന് വാശി പിടിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയേ ലോക്കല്‍ ഡ്രസ്സുകളില്‍ കമ്പനി ടാഗുകള്‍ തുന്നിപ്പിടിപ്പിച്ചു പറ്റിച്ചിരുന്ന ഇന്ദ്രന്‍സിന്റെ കഥയാണ്‌ മായ്ച്ചാലും മായാത്ത പാഡുകള്‍. തൊണ്ണൂറുകളിdownload-1ലെ മാലയാല സിനിമയിലെ അഭിനേതാക്കളുടെ പെര്ഫോമെന്സിനെ അടിസ്ഥാനമാക്കി സിന്ധു – ടോമി കമിതാക്കളുടെ ജീവിതം ആവിഷ്കരിക്കുകയാണ് കഥയാണ്‌ ടോമി എന്ന ഞാന്‍.

മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം വലിയ ദാര്‍ശനിക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ നര്‍മ്മഭാവനയില്‍ കഥകള്‍ എഴുതുന്ന സ്ത്രീകള്‍ ചുരുക്കമാണ്. സമകാലിക മലയാള സാഹിത്യലോകത്ത് ശ്രീബാല ആ നേട്ടം കൈവരിക്കുന്നു. കെ സരസ്വതിയമ്മയ്ക്ക് ശേഷം ആര്‍ജ്ജവത്തോടെ നര്‍മ്മം എഴുത്തില്‍ കൊണ്ട് വരുന്ന ശ്രീബാലയുടെ സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌ ഹാസ്യ രചനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതിയാണ്.

shortlink

Post Your Comments

Related Articles


Back to top button