bookreviewliteratureworld

ഭാഷ കൊണ്ട് 101കേളികള്‍

 

 

മലയാളം മാതൃഭാഷയായ നമുക്ക് വ്യാകരണം ഇന്നും കീറാമുട്ടി തന്നെയാണ്. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക്.
വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് എന്നും പേടിസ്വപ്നമായ ഭാഷാവ്യാകരണത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ ഒരു പുസ്തം. ഭാഷയിലെ അക്ഷരങ്ങളും പദങ്ങളും ഉപയോഗിച്ചുളള 101 കളികള്‍. പ്രൈമറിതലം മുതല്‍ ഹൈസ്‌ക്കൂള്‍ തലംവരെയുളള വിദ്യാര്‍ത്ഥിക്കള്‍ക്ക് ഭാഷ രസിച്ചു പഠിക്കാനും പഠിച്ചതു പ്രയോഗിക്കാനും ഉപകരിക്കുന്ന ഒരു ഗ്രന്ഥം അതാണ് 101 ഭാഷാ കേളികള്‍.

അക്ഷരം പദം വാക്യം, അക്ഷരം വാക്ക് കവിത, നിമിഷപ്രസംഗം, നീട്ടിനീട്ടിയെഴുത്ത്, പദനിര്‍മ്മാണം, കടങ്കഥാനിര്‍മ്മാണം, കഥാച്ചങ്ങല, വാക്കുതിരയാം, ചില്ലുചേര്‍ക്കാം, എന്നിങ്ങനെ പോകുന്നു കളികള്‍. ഭാഷയിലെ ആയാസകരമായ വ്യാകരണത്തെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തില്‍. ഇതിനൊരുദാഹരണമാണ് ‘അ’ ചേര്‍ത്തുപറയാം എന്ന കളി. പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍തലംയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള കളികളാണ് ഇതിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് പരിശീലനങ്ങള്‍ നല്‍കുന്നവര്‍ക്കും ഈ ഗ്രന്ഥം ഏറെ സഹായകമാണ്.

ഭാഷ ഏതായാലും അതുരസകരമായി വിദ്യാര്‍ത്ഥികളിലെത്തിക്കുവാന്‍ ഈ ഗ്രന്ഥം ഏറെ പ്രയോജനപ്പെടുന്നുണ്ട്. മറ്റുഭാഷകള്‍ പഠിപ്പിക്കുന്നവര്‍ക്കുപോലും ഈ ഗ്രന്ഥത്തിലെ രസകണികകള്‍ ഉപയോഗിച്ച് അവരുടെ ക്ലാസ്സുകള്‍ രസകരമാക്കാന്‍ കഴിയുമെന്നതിനാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റു പരിശീലകര്‍ക്കും കൈയില്‍ കരുതാവുന്ന ഉത്തമഗ്രന്ഥമാണ് നൂറ്റൊന്നു ഭാഷാകേളികള്‍.

ഭാഷാകേളികള്‍ ഭാഷാപഠനത്തിനുമാത്രമല്ല ഇതരഭാഷകള്‍ പഠിപ്പിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഉത്തമസഹായി ആയിരിക്കുമെന്നതില്‍ സംശയമില്ല. ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് അധ്യാപകനായ ഷാജി മാലിപ്പാറയാണ്.

Book Title (Category) : 101 Bashakelikal
Author: Shaji malippara
Publisher: DC Reference
Price : 75

shortlink

Post Your Comments

Related Articles


Back to top button