കവിത /വിഷ്ണു എസ് നായര്‍
നിന്‍റെ തലച്ചോറില്‍ പിടക്കുന്ന പുഴുവിനെ-
ഭ്രാന്തെന്ന വാക്കിനാല്‍ ഞാന്‍ വിളിക്കും.
മത ഭ്രാന്തെന്ന വാക്കിനാല്‍ ഞാന്‍ വിളിക്കും.
കണ്ണീരു വറ്റാത്തൊരു സമൂഹം ഇന്നിവിടെ ഉണ്ട്
ഹേ മനുഷ്യ…..നിന്‍ ഭ്രാന്താല്‍
തകര്‍ന്നീ സമൂഹം വിശ്വാസ സംഹിതയില്‍
ഉറച്ചു നില്‍ക്കുന്നവര്‍, അവര്‍ മൂഡര്‍എന്ന്
നിന്‍റെ വര്‍ഗം പച്ച കുത്തി മാറ്റി നിര്‍ത്തുന്നവര്‍..
അമ്പലം, പള്ളി എന്നുവേണ്ട –
നിന്റെ അമ്പേറ്റ് വീണവര്‍ ആയിരങ്ങള്‍
അവര്‍ വിശ്വാസികള്‍ സത്യ വിശ്വാസികള്‍.
നീ ഇന്ന് കാണുന്ന ജീവനുകള്‍ എല്ലാം
നിന്‍റെ ദൈവത്തിനാല്‍ തീര്‍ന്നതീ ഭൂമിയില്‍
ഇന്ന് നീ അണിഞ്ഞ ഈ കപട വേഷം
നിന്‍റെ ഭാന്തിനെ മറയ്ക്കുന്ന മാര്‍ഗമല്ലേ..
ജാതി ഭേതം മതദ്വേഷം ഏതുമില്ലെന്നു
എന്നു ചൊല്ലി പഠിച്ചോരീ നാട്ടില്‍
മതമെന്ന വാക്കിനാല്‍ തീരുന്നു
നീ……. നിന്റെ കുലം മുടിക്കുന്നു.
ഹിന്ദു വന്നാല്‍ എന്താണെന്നറിയാത്ത ഹിന്ദു
ഹിന്ദുവിനെ തന്നെ തിന്നോടുക്കുന്നു
അര്‍ത്ഥമെന്തെന്നു അറിയാത്ത ഈ സമൂഹം
അര്‍ത്ഥശൂന്യമാക്കുന്നു ലോകത്തെ ,
നിന്‍റെ തലച്ചോറില്‍ പിടക്കുന്ന പുഴുവിനെ-
ഭ്രാന്തെന്ന വാക്കിനാല്‍ ഞാന്‍ വിളിക്കും.
മത ഭ്രാന്തെന്ന വാക്കിനാല്‍ ഞാന്‍ വിളിക്കും.
Post Your Comments