ജീവിതത്തില്‍ ചില സമയങ്ങളില്‍ നാം പലപ്പോഴും ഒറ്റപ്പെട്ടെന്നുവരാം. അടുത്ത സ്‌നേഹിതരും ബന്ധുക്കളുമൊന്നും സഹായത്തിന് എത്താത്ത ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ഒരു തീരുമാനമെടുക്കാതെ വലയുന്ന നിമിഷങ്ങള്‍ നമ്മെ തേടിയെത്താം. അത്തരം നേരങ്ങളില്‍ ആത്മവിശ്വാസും സ്വാന്തനവും നിറയുന്ന ഏതാനും വരികള്‍ നമ്മളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വിവരണാതീതമായിരിക്കും. തികച്ചും അനുഗൃഹീതമായ വ്യക്തിത്വങ്ങള്‍ക്കു മാത്രമേ അത്തരം വരികളിലൂടെ ലോകത്തിനെ പ്രചോദിപ്പിക്കാന്‍ സാധിക്കുകയുള്ളു. അതിനുദാഹരണമാണ് ബി. എസ്. വാരിയര്‍.
ടെലിവിഷനിലൂടെയും പത്രമാസികകളിലൂടെയും പതിറ്റാണ്ടുകളായി അദ്ദേഹം നല്‍കിപ്പോരുന്ന സേവനം പകരം വെക്കാന്‍ സാധിക്കാത്തവയാണ്. തന്റെ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം സമൂഹവുമായി പങ്കുവെയ്ക്കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ ആയിരങ്ങളിലേക്കാണ് എത്തുന്നത്. പ്രചോദന ചിന്തകളാകട്ടെ, തൊഴില്‍ മേഖലയിലെ വഴികാട്ടലാകട്ടെ, വിദ്യാഭ്യാസമേഖലയിലെ ഉപദേശങ്ങളാകട്ടെ എല്ലാം ഒന്നിനൊന്ന് ഉപകാരപ്രദമായവമാത്രം. ബി. എസ്. വാരിയരുടെ പ്രചോദനാത്മകമായ ചിന്തകളുടെ സമാഹാരമാണ് ‘ജീവിതവിജയവും ആത്മവിശ്വാസവും’ എന്ന രചന.
ഏതൊരു കാര്യത്തിലും ആത്മവിശ്വാസത്തോടെയുള്ള സമീപനം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. അത്തരം സമീപനം വളര്‍ത്തിയെടുക്കാന്‍ ബി. എസ്. വാരിയര്‍ വായനക്കാരെ തന്റെ പുസ്തകത്തിലൂടെ പ്രാപ്തരാക്കുകയാണ്. നല്ലരീതിയില്‍ ആശയവിനിമയം നടത്താന്‍, തന്റെ പ്രവര്‍ത്തനമേഖലയില്‍ വിജയം നേടാന്‍, സഹജീവികളെ കാരുണ്യത്തോടെ നോക്കിക്കാണാന്‍ ഒക്കെ സഹായകമാകുന്നവിധം തിരഞ്ഞെടുത്ത് പാകപ്പെടുത്തിയ നൂറിലധികം കുറിപ്പുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വായനക്കാരെ പ്രചോദികരാക്കുന്ന സംഭവകഥകളും കല്പിതകഥകളും മഹാ•ാരുടെ ജീവിതകഥകളും എല്ലാത്തരം വായനക്കാര്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ ബി. എസ്. വാരിയര്‍ തന്റെ പുസ്തകത്തില്‍ അണിനിരത്തിയിട്ടുണ്ട്. കാലത്തെ അതിജീവിക്കുന്ന ഈ പുസ്തകം എല്ലാ വീടുകള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.
പുസ്തകം – ജീവിതവിജയവും ആത്മവിശ്വാസവും
ഗ്രന്ഥകാരന്‍ – ബി .എസ്. വാരിയര്‍
വിഭാഗം – സെല്‍ഫ് ഹെല്‍പ്
പേജ് – 164
വില – 130.00
പ്രസാധകര്‍ – ഡി സി ലൈഫ് (ഡി സി ബുക്‌സ് മുദ്രണം)
Post Your Comments