തിരുവനന്തപുരം: കേരളസമൂഹത്തില്‍ ജാതി ഇന്നും കീറാമുട്ടിയാണ്. അതുമാറാതെ കേരളം നാന്നാവില്ലയെന്നും പ്രഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. എ.കെ.ജി ഹാളില്‍ വലയാര്‍ സാഹിത്യ അവാര്‍ഡ് യു കെ കുമാരന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബരം ഇപ്പോഴും പ്രസക്തമാണ്. ജാതിവ്യവസ്ഥ പോകാതെ കേരളത്തിലെയും ഇന്ത്യയിലെയും സമൂഹം നന്നാവില്ല. യു.കെ. കുമാരന്‍െറ ‘തക്ഷന്‍കുന്ന് സ്വരൂപം’ നോവലിലും ആ കാലഘട്ടത്തിലെ ജാതിവ്യവസ്ഥ കടന്നുവരുന്നുണ്ട്. ആ കാലഘട്ടത്തിന്‍െറ ചരിത്രവും സമൂഹവും കൃതിയിലുണ്ട്. സമൂഹത്തിന്‍െറ കഥ രസനീയമായി അവതരിപ്പിച്ചിരിക്കുന്നത് അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിന്‍പുറത്തിന്‍െറ അഴകുള്ള ഭാഷയില്‍ ഗ്രാമജീവിതത്തിന്‍െറ അനുഭവം പകര്‍ത്തി ആഖ്യാന കൗശലംകൊണ്ട് പുരാവൃത്തമാക്കുകയാണ് കുമാരനെന്ന് പെരുമ്പടവം ശ്രീധരന്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. സി.വി. ത്രിവിക്രമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഫ. എം.കെ. സാനുവില്‍നിന്ന് യു.കെ. കുമാരന്‍ ഒരുലക്ഷംരൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഏറ്റവാങ്ങി. പ്രഫ. ജി. ബാലചന്ദ്രന്‍ പ്രശസ്തിപത്രം അവതരിപ്പിച്ചു. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ വെബ്സൈറ്റ് എം.കെ. സാനു ഉദ്ഘാടനം ചെയ്തു. യു.കെ. കുമാരന്‍ മറുപടി പറഞ്ഞു.
Post Your Comments