വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിച്ചിരുന്ന മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടി സൗന്ദര്യലോകം വെട്ടിപ്പിടിച്ച കഥ ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കില്ല. എന്നാല്‍ അത് സത്യമാണ്. ആ കഥ പറയുന്നത് സ്വന്തം മകളും.
ബ്യൂട്ടി പാര്‍ലര്‍ എന്ന ആശയം ഇന്ത്യയില്‍ വരുംമുമ്പേ, ഒരു യാഥാസ്ഥിതിക കുടുംബത്തില്‍നിന്നുമുള്ള ഒരു പെണ്‍കുട്ടി വീടിന്റെ വരാന്തയോടു ചേര്‍ന്ന് സൗന്ദര്യസംരക്ഷണ ക്ലിനിക് ആരംഭിച്ചു. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ആ പെണ്‍കുട്ടിയ്ക്ക് കരുത്തേകിയത് പാരമ്പര്യമായി കിട്ടിയ അറിവുകളും ഭര്‍ത്താവിന്റെ ഉറച്ച പിന്തുണയും മാത്രമായിരുന്നു. അവിടെ നിന്നും അവര്‍ പടിപടിയായി ഉയര്‍ന്നു. ഭാരതീയസൗന്ദര്യപാരമ്പര്യത്തെ അവര്‍ ലോകത്തിനു കാണിച്ചുകൊടുത്തു. അവരാണ് ഷഹനാസ് ഹുസൈന്‍.
ഫ്‌ലെയിം: ദി ഇന്‍സ്പയറിംഗ് ലൈഫ് ഓഫ് മൈ മദര്‍ ഷഹനാസ് ഹുസൈന്‍ എന്ന പേരില്‍ ഷഹനാസ് ഹുസൈന്റെ ജീവചരിത്രം എഴുതിയിരിക്കുന്നത് മകളും അവരുടെ കമ്പനികളുടെ പ്രസിഡന്റുമായ നെലോഫര്‍ കരിംബോയ് ആണ്. കോസ്‌മെറ്റിക് ലോകത്തിന്റെ ഇന്ത്യന്‍ അംബാസിഡര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഷഹനാസ് ഹുസൈന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്.
വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിച്ചിരുന്ന മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടിയാണ് ഷെഹനാസ്. അമ്മയുടെ രോഗം നിമിത്തം ആറാം വയസ്സില്‍ ബോര്‍ഡിംഗിലേക്ക് പോകേണ്ടിവന്ന ആവള്‍ക്ക് പഠിക്കാന്‍ സമര്‍ത്ഥയായിരുന്നെങ്കിലും, ഏഴാം ക്ലാസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. പതിനാറാം വയസ്സില്‍ അവള്‍ വിവാഹിതയായി കുടുംബ ജീവിതം ആരംഭിച്ച ഷെഹനാസ് കോസ്‌മെറ്റിക് ലോകത്തിന്റെ ഇന്ത്യന്‍ അംബാസിഡറായി മാറുന്നത് ഈ പുസ്തകത്തില്‍ വായിക്കാം.വീടിന്റെ വരാന്തയില്‍ തുടങ്ങിയ ചെറിയ ബ്യൂട്ടിസലൂണ്‍ ഷെഹനാസ് എന്ന പേരിനെ സൗന്ദര്യത്തിന്റെ പര്യായമെന്നോണം വളര്‍ത്തിയ കഥ.
”ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ എന്തായിത്തീരുമെന്നാണോ നിങ്ങള്‍ നിശ്ചയിക്കു്ന്നത്, അതുത്െന്ന നിങ്ങള്‍ ആകും”. ഇതാണ് ഷെഹനാസിന്റെ സ്വകാര്യമന്ത്രമെന്ന് നെലോഫര്‍ പുസ്തകത്തില്‍ പറയുന്നു. ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത ഒരു സ്ത്രീ പില്‍ക്കാലത്ത് ഹാര്‍വാര്‍ഡില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച രംഗം സ്ത്രീത്വത്തിന്റെ തന്നെ അഭിമാനമുഹൂര്‍ത്തങ്ങളില്‍ ഒ്ന്നാണെന്ന കാര്യത്തില്‍ സംശയമില്ല. സ്ത്രീവാദം സൈദ്ധാന്തിക തലത്തിലല്ല പ്രായോഗിക തലത്തില്‍ വളരേണ്ട ഒന്നാണെന്ന് ഈ കൃതി ചിന്തിപ്പിക്കുന്നു. ഒരു പെണ്ണിന്‍റെ വിജയം അവളുടെ ഉയര്‍ച്ച. സ്വന്തം ലോകം കെട്ടിപ്പടുത്ത് അതില്‍ തന്റെ പേര് സുവര്‍ണ്ണ ലിപികളില്‍ കൊത്തിവയ്ക്കുക. ഇതാണ് ഷെഹനാസ് ചെയ്തത്.
താരപ്രഭ: എന്റെ അമ്മ ഷഹനാസ് ഹുസൈന്റെ ജീവിതകഥ എന്ന പേരില്‍ ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത് ഡി സി ബുക്സ് ആണ്. കെ.എസ്. വെങ്കിടാചലവും പ്രിയ ജോസ് കെയും ചേര്‍ന്ന് മൂലകൃതിയുടെ തീവ്രത ഒട്ടും ചോരാതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു.
Book : THARAPRABHA ENTE AMMA SHAHNAZ HUSAINTE JEEVITHAKATHA
Author : NELOFAR CURRIMBHOY
Category : AUTOBIOGRAPHY & BIOGRAPHY
Price : 195
Publisher : DC BOOKS
Post Your Comments