കവിതയുടെ ആസ്വാദന തലങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ കവിതയ്ക്ക് നൃത്തഭാഷ്യം ഒരുക്കുകയാണ് പ്രശസ്ത നര്‍ത്തകി ഡോ. രാജശ്രി വാര്യര്‍. കവി പ്രഭാവര്‍മ്മയുടെ ചിത്രാംഗന എന്ന കാവ്യത്തിനാണ് ഡോ. രാജശ്രി വാര്യര്‍ ഭരതനാട്യം ഭാഷ്യം ഒരുക്കുന്നത്. സ്വരലയയുടെ ആഭിമുഖ്യത്തില്‍ 31ന് വൈകിട്ട് 6.30ന് തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയ്യേറ്ററില്‍ ‘അഭിജ്ഞ’ എന്ന പേരില്‍ നൃത്താവതരണം നടക്കും.
യശോദ, ശകുന്തള, സൈരന്ധ്രി എന്നീ പുരാണ ഇതിഹാസ സ്ത്രീ കഥാപാത്രങ്ങളിലൂടെയുള്ള മാനസ സഞ്ചാരമാണ് പ്രമേയം. കവിതയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് നൃത്താവിഷ്ക്കാരം ഒരുക്കിയ രാജശ്രി വാര്യര്‍ നൃത്തം വേദിയില്‍ അവതരിപ്പിക്കും. ഒന്നര മണിക്കൂര്‍നീണ്ടു നില്‍ക്കുന്ന നൃത്തത്തിന് സംഗീതമൊരുക്കുന്നതും രാജശ്രി വാര്യരാണ്.
Post Your Comments