![](https://www.eastcoastdaily.com/literature/wp-content/uploads/2016/10/Mrs-Macginty.jpg)
anil kumar
മിസ്സിസ് മഗിന്റി മരിച്ചു. അല്ല. കൊല്ലപ്പെട്ടു. താമസിച്ചിരുന്ന വീട്ടില്‍ ആരോ മൂര്‍ച്ചയേറിയ, ഭാരമുള്ള ഏതോ ഉപകരണം കൊണ്ട് അവരുടെ തലയ്ക്കു പിന്നില്‍ അടിച്ച് കൊലപ്പെടുത്തി. അന്വേഷണം നടത്തിയ പോലീസ് അവരുടെ വാടകക്കാരന്‍ ജയിംസ് ബന്റ്‌ലിയാണ് കൊലയാളിയെന്നു കണ്ടെത്തി അറസ്റ്റ് ചെയ്തു. വിചാരണയ്ക്കുശേഷം കോടതി അയാള്‍ക്ക് വധശിക്ഷയും വിധിച്ചു.
അന്വേഷണോദ്യോഗസ്ഥനായ സ്‌പെന്‍സിന് ബന്റ്‌ലിയാണ് പ്രതിയെന്ന് ഉറപ്പില്ലായിരുന്നു. ശിക്ഷ വിധിച്ച സ്ഥിതിയ്ക്ക് പുനരന്വേഷണത്തിന് അയാള്‍ക്ക് സാധ്യമല്ലായിരുന്നു. അയാള്‍ അതിനായി ഒരാളെ കണ്ടെത്തി. കുറ്റാന്വേഷണങ്ങളുടെ സൈക്കോളജി കണ്ടെത്തി അസാധ്യമായത് സാധ്യമാക്കുന്ന സാക്ഷാല്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിനെ.
മഗിന്റി കേസ് അന്വേഷണത്തിനായി അവര്‍ താമസിക്കുന്ന ഗ്രാമത്തിലേയ്ക്ക് പൊയ്‌റോട്ട് സഞ്ചരിച്ചു. അവരില്‍ ഒരാളായി അദ്ദേഹം അന്വേഷണം ആരംഭിച്ചു. ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന മറ്റൊരു കുറ്റകൃത്യത്തിലേയ്ക്ക് വെളിച്ചം വീശുന്നവയായിരുന്നു അത്.
ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അഗതാ ക്രിസ്റ്റിയുടെ മിസ്സിസ് മഗിന്റി മരിച്ചു എന്ന നോവല്‍ വായനക്കാരന്‍റെ കുറ്റാന്വേഷണ താല്പര്യത്തെ വളര്‍ത്തുന്നു. ഓരോ നിമിഷവും വായനയുടെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഈ നോവല്‍ പരിഭാഷ പെടുത്തിയിരിക്കുന്നത് പി.എം.ദേവാണ് .
1921 ലാണ് അഗത ക്രിസ്റ്റിയുടെ ആദ്യനോവൽ പുറത്തിറങ്ങിയത്.ഹെർകൂൾ പൊയ്റോട്ട് എന്നാ പ്രശസ്ത ബെൽജിയൻ കുറ്റാന്വേഷകനിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഗത 78 നോവലുകളാണ് രചിച്ചിട്ടുള്ളത്. ദി മൗസ്ട്രാപ് എന്ന നാടകം 1952 മുതൽ ഒരു ദിവസം പോലും മുടങ്ങാതെ, 60 വർഷത്തിലേറെയായി ലണ്ടനിൽ പ്രദർശിപ്പിച്ചു വരുന്നു. ദ മിസ്റ്റിരിയസ് അഫെയർ അറ്റ് സ്റ്റൽസ് , ദി ഡത്ത് ഓഫ് നൈൽ,ദി ബിഗ് ഫോർ എന്നിവ പ്രധാന രചനകളാണ്.
പുസ്തകം – മിസ്സിസ് മഗിന്റി മരിച്ചു
ഗ്രന്ഥകാരന്‍ – അഗതാക്രിസ്റ്റി
വിവര്‍ത്തനം – പി എം. ദേവ്
വിഭാഗം – നോവല്‍
വില – 150.00
പ്രസാധകര്‍ – ലിറ്റ്മസ് (ഡി സി ബുക്‌സ് മുദ്രണം)
Post Your Comments