bookreviewliteratureworld

ചിന്തയുടെ വേറിട്ട ലോകം

ശങ്കര്‍ കരിയം

 

 

മുന്‍കാലത്ത് സാമൂഹ്യ സാസ്കാരിക പ്രശ്നങ്ങള്‍ പൊതു ജന മധ്യത്തില്‍ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാര്‍ മുന്‍പന്തിയിലായിരുന്നു. സാഹോദരന്‍ അയ്യപ്പന്‍, എം സി ജോസഫ്‌, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങി പലര്‍ ഈ ദിശയില്‍ വര്‍ത്തിച്ചവരായിരുന്നു. സ്വതന്ത്ര ചിന്തയും തദനുസരണമുള്ള അഭിപ്രായ പ്രകടനങ്ങളും ചെറിയൊരു വിഭാഗം സാഹിത്യകാരന്മാര്‍ ഇന്നും മുന്നോട്ട് കൊണ്ട് പോകുന്നു. അതിനൊരു ഉദാഹരണമാണ് മണി കെ ചെന്താപ്പൂരിന്റെ കാലം വിചാരം ജീവിതം എന്ന പുസ്തകം. കേരളീയ സമൂഹം ഇന്നഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഗ്രന്ഥകാരന്‍ തന്റെ ഗാഡമായ ചിന്തക്ക് വിഷയമാക്കുന്നു. നാം പ്രായേണ നിസാരമെന്നു കരുതി വിട്ടു കളയുന്ന മേഖലകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ എത്ര ഗൌരവം അര്‍ഹിക്കുന്നവയാണെന്ന് ഗ്രന്ഥകര്‍ത്താവ് കണ്ടെത്തുന്നു.

പ്രസന്നവും ചടുലവുമായ ഭാഷയില്‍ സമൂഹം, പരിസ്ഥിതി, വ്യക്തി സംഘര്‍ഷങ്ങള്‍, കുടുംബം, ഭാഷ, സ്ത്രീപക്ഷം, മദ്യാസക്തി എന്നിങ്ങനെ പൊതുവേ നിര്‍വചിക്കുന്നതും അല്ലാത്തതുമായ നിരവധി പ്രമേയങ്ങള്‍ ഇവിടെ വിശകലന വിധേയമാകുന്നു.

മലയാളി സമൂഹത്തിന്റെ ഇന്നത്തെ ദിശാ ബോധം നഷ്ടപ്പെട്ട വളര്‍ച്ച സൃഷ്ടിക്കുന്ന ആകുലതകളാണ് ഈ ലേഖനങ്ങളുടെ പ്രേരണ. അവയില്‍ പലതിനും ഗ്രന്ഥകാരന്റെ പരിഹാര നിര്‍ദ്ദേശങ്ങളൂമുണ്ട്. മനസ്സിനെയും ബുദ്ധിയെയും പ്രചോടിപ്പിക്കുന്നാ ഈ ലേഖനങ്ങള്‍ ചിന്തക്കും പ്രവൃത്തിക്കും പുതിയ ഉണര്‍വ്വും ഊര്‍ജ്ജവും പകരുന്നു.

 

 

shortlink

Post Your Comments

Related Articles


Back to top button