literatureworldnews

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും

 

2016 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. ഷാര്‍ജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 1982 ല്‍ ചെറിയ രീതിയില്‍ തുടങ്ങിയ പുസ്തകമേളയുടെ 35-ആമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കുന്ന 11 ദിവസത്തെ മേളയില്‍ 15 ലക്ഷം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 88,000 എണ്ണം പുതിയ പുസ്തകങ്ങളായിരിക്കും. കൂടുതല്‍ വായിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നവംബര്‍ രണ്ടു മുതല്‍ 12 വരെ നീളുന്ന പുസ്തകമേള. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും , മേളയുടെ ശില്പിയായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. അറബ് സംസ്‌കാരത്തിനും സാഹിത്യത്തിനും ഊന്നല്‍ നല്‍കുമെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മേളക്കെത്തും.

shortlink

Post Your Comments

Related Articles


Back to top button