2016 ലെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന ‘ദ സെല്‍ഔട്ട്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ആദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.
നൊബേല്‍ പ്രൈസ് കഴിഞ്ഞാല്‍ ഏറ്റവുമധികം മതിക്കപ്പെടുന്ന പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. 50000 യൂറോ (36 ലക്ഷത്തിലധികം) ആണ് അവാര്‍ഡ് തുക.
പോള്‍ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദ സെല്‍ഔട്ട്. വായനക്കാര്‍ക്ക് അത്രയെളുപ്പം ദഹിക്കുന്ന നോവല്‍ അല്ല തന്റെതെന്നാണ് ബീറ്റിയുടെ അഭിപ്രായം. അതെസമയം ബുക്കര്‍ പ്രൈസ് സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന ചരിത്രകാരനായ അമാന്‍ഡ ഫോര്‍മാന്‍ ഈ കാലത്തെ പുസ്തകമെന്നാണ് നോവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
Post Your Comments