സിനിമയ്ക്കുള്ളതുപോലെ നാടകത്തിനും വായ്പയും സബ്‌സിഡിയും നല്കുമെന്ന് ധനമന്ത്രി ഡോ. റ്റി.എം.തോമസ് ഐസക് പറഞ്ഞു. പ്രശാന്ത് നാരായണന്‍ രചിച്ച ഛായാമുഖി നാടകത്തിന്റെ തിരക്കഥയുടെ രണ്ടാം പതിപ്പു പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷംതോറും വിദഗ്ദ്ധ സമിതി തെരഞ്ഞെടുക്കുന്ന പത്തോ പന്ത്രണ്ടോ നാടകങ്ങള്‍ നിര്‍മ്മിക്കാനാണു ധനസഹായം നല്കുക. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ 365 ദിവസവും ടിക്കറ്റുവച്ചു നാടകം കളിക്കുന്ന സ്ഥിരം വേദികള്‍ ആരംഭിക്കണം. ഇക്കാര്യവും സര്‍ക്കാര്‍ ആലോചിക്കും.
കലോത്സവങ്ങളില്‍ നാടകം കളിക്കുക എന്നതിനപ്പുറം സ്‌കൂളുകളില്‍ സ്ഥിരം തീയറ്റര്‍ ഉണ്ടാകണമെന്നും ഓണത്തിനു സ്വന്തമായി നാടകം നിര്‍മ്മിക്കുന്ന നാട്ടുമ്പുറത്തെ ആര്‍ട്ട്‌സ് ക്ലബ്ബുകള്‍ക്ക് ധനസഹായം നല്കുമെന്നും മന്ത്രി പറഞ്ഞു.
നീരാവില്‍ പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ഛായാമുഖിയില്‍ മോഹന്‍ലാലും മുകേഷും അഭിനയിച്ചിരുന്നു. ചടങ്ങില്‍ പ്രഭാവര്‍മ്മ, രാജശ്രീ വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments