കവിത/ ഗായത്രി വിമൽ
നെഞ്ച് പൊട്ടുന്ന വാക്കുകൾ കുറിച്ചിട്ട
നിന്റെ വിയോഗം
അപ്രിയമെങ്കിലും സഹിക്കാതെ കഴിയില്ല …
എങ്കിലും ദേഹിയോടു
ഒന്ന് ഞാൻ ചോദിച്ചുകൊള്ളട്ടെ ?
അർത്ഥം കുടിച്ചിറക്കി
തീയ്യിൽ പൊള്ളിച്ച വാക്കുകൾ
താളുകൾ കാർന്നു തിന്നപ്പോൾ
മനുഷ്യ നിന്റെ വികാരമെന്തായിരുന്നു ?
ആയുസ്സിന്റെ നഷ്ട്ടങ്ങളോ?
വരും കാലത്തിന്റെ നേട്ടങ്ങളോ ?
അതോ വെറും ചാപിള്ള കണക്കുള്ള
ചാപല്യങ്ങളോ ?
ഭ്രാന്തനായ് തെരുവിനെ പ്രണയിച്ചും ,
അക്ഷരങ്ങളെ കാമിച്ചും ,
ലഹരിയിൽ ഉന്മാദിച്ചും ,
കാലം കഴിച്ചുകൂട്ടിയവനെ ..
പറയാതെ വയ്യ ..
നിന്റെ തീവ്രമായ വരികൾ
ഇന്നുമെന്റെ മസ്തിഷ്കത്തെ ചുട്ടുതിന്നുന്നു …
Post Your Comments