ട്രെയിന്‍ യാത്രക്കാരുടെ ബോറടി മാറ്റുവാന്‍ പുതിയ സംവിധാനം വരുന്നു. പാട്ട് കേള്‍ക്കാന്‍, അല്ലെങ്കില്‍ വായിക്കാന്‍ താത്പര്യം ഉള്ളവര്‍ അതില്‍ മുഴുകുക സ്വാഭാവികം. എന്നാല്‍ വായിക്കാന്‍ കയ്യില്‍ ഒന്നും കരുതിയില്ല എങ്കിലും ഇനി നിരാശ വേണ്ട. വായനക്കാരന് ഇഷ്ടമുള്ള ചെറുകഥകളുമായി ഒരു മെഷീന്‍ രംഗത്ത്. അതാണ് വെന്‍ഡിങ് മെഷീന്‍. അയ്യായിരത്തില്‍ അധികം എഴുത്തുകാരുടെ കഥകള്‍ സൗജന്യമായി ലഭിക്കുന്ന വെന്‍ഡിങ് മെഷീന്‍ ഇപ്പോള്‍ രംഗത്തുണ്ട്. ഫ്രാന്‍സിലെ ഗ്രെനോബിള്‍ റയില്‍വേ സ്റ്റേഷനിലാണ് യാത്രക്കാര്‍ക്ക് കഥകള്‍ വായിക്കാന്‍ വെന്‍ഡിങ് മെഷീന്‍ ഉള്ളത്.
എത്ര ദൈര്‍ഘ്യമുള്ള കഥകള്‍ വേണം എന്ന് വായനക്കാരന് തിരഞ്ഞെടുക്കാനും അതില്‍ വഴികള്‍ ഉണ്ട്. 1,3, 5 എന്നിങ്ങനെയുള്ള ബട്ടന്‍ ഉപയോഗിച്ച് കഥകള്‍ തിരഞ്ഞെടുക്കാം. നാടോടിക്കഥകള്‍, ക്ലാസ്സിക്കുകള്‍, പ്രശസ്തരുടെ കഥകള്‍ എല്ലാം ഈ വെന്‍ഡിങ് മെഷീനിലുണ്ട്. 1000000 ത്തോളം കഥകള്‍ യാത്രക്കാര്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വായിച്ചുവെന്നു അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ഫ്രാന്‍സിലെ 35 സ്റ്റേഷനിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
Post Your Comments