കവിത/ വിഷ്ണു എസ് നായര്‍
നിലവിളക്ക് കത്തുന്ന ആ ചെറുതിണ്ണയില്‍
ഞാന്‍ എന്‍റെ കാല്‍പ്പാടു വെയ്ക്കുമ്പോഴേക്കും
നിലവിളി കേള്‍ക്കായി ഉച്ചത്തില്‍ ഹൃദയം നുറുങ്ങുന്ന വേദനയില്‍
വെട്ടിയരിഞ്ഞ ശരീരവും ചേര്‍ത്തുകൊണ്ടമ്മ നിലവിളിക്കുന്നു..
നീ ഇന്നു വെട്ടിയരിഞ്ഞ ഈ ജീവന്‍
ഞങ്ങള്‍ക്കു ജീവിത കാഴ്ചയായിരുന്നു
പറക്കാന്‍ അറിയാത്ത ഈ രണ്ട്
ജീവനുകള്‍ക്ക് ആശ്വസമായിരുന്നു ഉണ്ണി..
ഒടുവില്‍ നീ ഓങ്ങിയ വാളിന്‍റെ അറ്റത്തു
ഒട്ടിപിടിച്ചിരുന്നു അവന്‍റെ മാംസകഷ്ണങ്ങള്‍
നടുവിരല്‍ ചേര്‍ത്തറ്റുപോയി
വലതു കൈപത്തി വാരി എടുത്തു ഞാന്‍
മാറോടു ചേര്‍ത്തു
ആര് വര്‍ഷം മുന്പ്
എന്‍റെ വാമഭാഗത്തെ തളര്‍ത്തി നീ
കൊലച്ചിരി ചിരിച്ചു മറഞ്ഞു
അന്ന്ഞാന്‍ ഈ ഭൂവില്‍ ജീവിച്ചിരുന്നത്
ഉണ്ണി ഉണ്ടാകുമെന്നോര്ത്
അന്നം കൊടുതിരുന്നീ കൈകളാല്‍ ഞാന്‍
എന്‍റെ പോന്നോമാനയുടെ ചുടു ചോരയും വാരി
അവന്‍റെ മാംസ കഷ്ണങ്ങള്‍
നെഞ്ചോടു ചേര്‍ത്ത് ഏറ്റു വാങ്ങി
ഇന്നി നീ നിന്റെ ശക്തി തെളിയിക്കാന്‍
എന്‍റെ ശക്തിയെ ഇല്ലായ്മ ചെയ്തു
നിന്‍റെ വാള്‍മുനതുമ്പില്‍ പിടഞ്ഞ ജീവനുകള്‍
നിന്നെ അറിയാത്ത പാവം ജനങ്ങള്‍
വാക്കുകളാല്‍ പോലും മുറിവെല്‍പ്പിക്കാത്ത എന്‍റെ ഓമനയെ
വാളാല്‍ അരിഞ്ഞു നീ……
അവന്റെ സുന്ദര വദനത്തില്‍….
നിന്‍റെ തേര്‍വാഴ്ചയുടെ മുദ്ര ചാര്‍ത്തി.
Post Your Comments