നിങ്ങള്‍ക്ക് ഈ മനുഷ്യനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാം. എന്നാല്‍ ഒരിക്കലും അവഗണിക്കാനാവില്ല എന്ന് വിശേഷിപ്പിക്കപ്പെട്ട ഭാരതത്തിന്‍റെ ഉജ്ജ്വല പ്രധാന മന്ത്രി നരേന്ദ്ര മോദിയേ കുറിച്ച് മലയാളത്തില്‍ ഒരു പുസ്തകം. നരേന്ദ്ര മോദിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണ് മുരളി പാറപ്പുറം രചിച്ച ” നരേന്ദ്ര മോദി നവഭാരതത്തിന്റെ നായകന്‍”. ബോധി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സന്യാസിയായ മോദിയില്‍ നിന്ന് പ്രധാനമന്ത്രിയായ മോദിയിലേക്കുള്ള വളര്‍ച്ച ചിത്രീകരിക്കുന്ന ഈ പുസ്തകം മോദിയെ ആഴത്തില്‍ അടുത്തറിയാനുള്ള ശ്രദ്ധേയമായ ശ്രമ
മാണ് നടത്തുന്നത്. അനുബന്ധമായി മോദിയമായുള്ള അഭിമുഖവുമുണ്ട്. സന്യാസിയോ ചക്രവര്‍ത്തിയോ, ഗോധ്രയുടെ ചുടുകണ്ണീര്‍ , ഒരു കലാപവും കുറെ കെട്ടുകഥകളും, വികസനത്തിന് ഒരു ജനവിധി, മോഡിണോമിക്‌സ്, വ്യക്തിയും വീക്ഷണങ്ങളും, കോണ്‍ഗ്രസിന്റെ രാഷ്ടീയ പക, നമോയുഗം പിറക്കുന്നു തുടങ്ങിയ അദ്ധ്യായങ്ങളില്‍ നരേന്ദ്ര മോദി എന്ന വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിവാദങ്ങള്‍ എല്ലാം ചര്‍ച്ചയാകുന്നു.
രാഷ്ട്രീയമായ ചിന്തകളില്‍ വ്യത്യാസങ്ങള്‍ നമുക്ക് എല്ലാവര്‍ക്കും ഉണ്ട്. നിങ്ങള്‍ക്ക് ഈ മനുഷ്യനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാം. എന്നാല്‍ ഒരിക്കലും അവഗണിക്കാനാവില്ല എന്ന് നരേന്ദ്ര മോദിയെക്കുറിച്ച് പറയുന്നത് തന്നെയാണ് ഈ പുസ്തകത്തിനും ചേരുക. നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം എന്നാലും ഒരിക്കലും അവഗണിക്കാനാവില്ല.
Post Your Comments