literatureworldpoetry

അവിവേകകളോടിനി സഹതപിക്കാം

അവിവേകകളോടിനി സഹതപിക്കാം

കവിത/ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍

ഇവിടെത്തുടങ്ങുകയാണ് ഞാനമ്മേ
ഇതിഹാസതുല്യനാമച്ഛന്‍റെ ഓര്‍മ്മയില്,
ഈ സമൂഹത്തിന്റെ നന്മയാവേശമായ്
ഇന്നുമെന്നുള്ളില്‍ നിറയും പ്രഭയോടെ.

“സൃഷ്ടിക്ക് ശാപമായ് ഭൂമിക്ക് ഭാരമായ്
എന്നുമുണ്ടെവിടെയും വ്യാജ ‘പോരാളികള്‍’
ആള്‍രൂപമില്ലാതെ ആണത്വമില്ലാതെ
ആരോടുമെന്തും കുരക്കും നരാധമര്‍
അവിടെയെന്‍ മകനേ, നീ പതറരുത്
അനുദിനമാവേശ ജ്വാലയായ് മാറണം. ”

അങ്ങെനിക്കേകിയ സാമൂഹ്യ പാഠങ്ങള്‍
അണുവിടെ തെറ്റാതെ ഉള്ളിലുണ്ടച്ഛാ
അതുതന്നെയാണീ മകന്‍റെ ശക്തി
അവിവേകകളോടിനി സഹതപിക്കാം.

 

shortlink

Post Your Comments

Related Articles


Back to top button