കവിത- സിനിമാ-നാടക ഗാനങ്ങളായി മലയാളിയുടെ കാവ്യസിരകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പിന് ഇന്ന് 89-ാം ജന്മവാര്‍ഷികം.
പ്രണയ വിഷാദ ഗാനങ്ങളിലൂടെ സഞ്ചരിച്ച ഈ കാവ്യസൂര്യന്‍ പതിനെട്ടാം വയസില്‍ മുന്നോട്ട് എന്ന കവിതയിലൂടെയാണ് അക്ഷര ലോകത്തേക്ക് കടന്നത്. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തും ജ്വലിച്ചു നിന്ന ഇദ്ദേഹം ഇന്നും നാവിന്‍ തുന്പില്‍ തങ്ങി നില്‍ക്കുന്ന ഒട്ടേറെ ചലച്ചിത്ര ഗാനങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ചു.
പ്രകൃതിയുടെയും മണ്ണിന്റെയും ജീവാംശമുള്ള ഭാഷാ സൌന്ദര്യത്തിലൂടെ പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം തന്റെ വരികളില്‍ ആവാഹിച്ച കവി. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം എന്നിങ്ങനെ നാല്‍പതിലേറെ കവിതാ സമാഹാരങ്ങള്‍. പത്മശ്രീ, പത്മവിഭൂഷണ്‍ മുതല്‍ ജ്ഞാനപീഠം വരെ അനേകം പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
1931 മെയ് 27ന് കൊല്ലം ജില്ലിയിലെ ചവറയില്‍ ജനിച്ചു. പിതാവ്: ഒ.എന്‍. കൃഷ്ണക്കുറുപ്പ്. മാതാവ് : കെ. ലക്ഷ്മിക്കുട്ടി അമ്മ. ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും
1957 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായിരുന്നു
Post Your Comments