മലയാളത്തിന്റെ വിപ്ലവ കവിയും ഭാഷാ ഗവേഷകനുമായ പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 92 വയസായിരുന്നു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടിക്കൊടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പുതുശ്ശേരി രാമചന്ദ്രന്‍.
മവേലിക്കര വള്ളിക്കുന്നത്ത് പോക്കോട്ട് ദാമോദരന്‍ പിള്ളയുടേയും കോയിത്തറയില്‍ ജാനകി അമ്മയുടേയും മകനായി 1928 സെപ്തംബര്‍ 23 നായിരുന്നു പുതുശേരി രാമചന്ദ്രന്റെ ജനനം. ക്വിറ്റി ഇന്ത്യാ സമരം, പുന്നപ്ര വയലാര്‍ സമരത്തെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി സമരം എന്നിവയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
അധ്യാപകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അദ്ദേഹം എഴുത്തച്ഛന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങള്‍.
Post Your Comments