അവന്റെ അമ്മ മരിച്ചിട്ട് വര്ഷം രണ്ടായി. അഞ്ചു വയസ്സുള്ള അവന്റെ കാര്യങ്ങള്‍ ശരിക്ക് നോക്കാന്‍, ഓഫീസ് കാര്യങ്ങള്‍ക്കിടയിലും മികച്ച അച്ഛനും കുടബനാഥനും ആകാന്‍ തനിക്ക് സാധിക്കുന്നുണ്ടോ എന്ന സംശയം രാജീവിനെ എന്നും അലട്ടിയിരുന്നു. അതുകൊണ്ട് തന്നെ തന്റെയും സൗമ്യയുടെയും മാതാപിതാക്കള്‍ അച്ചുവിന് വേണ്ടി വീണ്ടും ഒരു വിവാഹം ചെയ്യാന്‍ രാജീവിനെ നിര്‍ബന്ധിക്കുന്നുണ്ട്. ഇപ്പോള്‍ പറ്റിയ ഒരു ആലോചനയുണ്ടെന്നും പറഞ്ഞു ചെറിയച്ഛനും പിന്നാലെകൂടിയിരിക്കുകയാണ്.
രണ്ട് വർഷത്തിനു ശേഷം പുനർ വിവാഹത്തിന് തീരുമാനമെടുത്തതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് രാജീവ്. വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീയെ കാണിച്ചുകൊണ്ട് പുതിയ അമ്മയെ പരിചയപ്പെടുത്താന്‍ അച്ചുവിന്റെ അടുത്ത കഴിഞ്ഞ ദിവസം രാജീവ് ചെന്നിരുന്നു. എന്നാല്‍ അച്ഛൻ കല്യാണം കഴിക്കേണ്ടെന്ന വാശിയിലാണ് മകൻ. പുതിയ അമ്മയെ വേണ്ട എന്ന വാശിയിലാണ് അച്ചു. അതിന്റെ പേരില്‍ മിണ്ടാതെ ഇരിക്കുകയാണ്. അതുകാണുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അങ്കലാപ്പില്‍ രാജീവും.
മരണം മൂലമോ വിവാഹ മോചനത്തിന്റെ ഫലമായോ, പങ്കാളിയെ നഷ്ടമാകുന്ന പലരും പിന്നീട് ഒരു പുനർ വിവാഹത്തെ കുറിച്ചു വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധപ്രകാരം ചിന്തിക്കാറുണ്ട്. എന്നാല്‍ ആദ്യ വിവാഹത്തിലെ കുട്ടികൾ ഒപ്പമുള്ളപ്പോൾ അവരെ കൂടി ഇത് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പെട്ടന്ന് ഒരാളെ ചൂണ്ടിക്കാട്ടികൊണ്ട് ഇ൮നി ഇതാണ് അമ്മയെന്ന് പറഞ്ഞാല്‍ കുട്ടിയ്ക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്രനാളും അമ്മ എന്ന രൂപത്തില്‍ കണ്ട ആള്‍ക്ക് പകരം മറ്റൊരാളെ ഇഷ്ടപ്പെടുക പെട്ടന്ന് സാധ്യമല്ല.
മാതൃസ്ഥാനത്തു ഒരു സ്ത്രീ വരുന്നത് നല്ലതാകുമെന്ന് അവനെ ബോധ്യപ്പെടുത്തണം. കൂടുതല്‍ അവനോടു ഇടപഴകി അവനെ സാവധാനം കാര്യങ്ങള്‍ ചെയ്യണം. അതുകൂടാതെ സ്നേഹം കിട്ടാതെ അവനെ ഒഴിവാക്കപ്പെടും എന്നൊരു തോന്നല്‍ കുട്ടിയ്ക്ക് ഉണ്ടാകാതെ ഇരിക്കാനുള്ള മുന്‍ കരുതലും എല്ലാ കാര്യത്തിലും അവനെയും കൂടെ കൂട്ടുന്ന രീതിയും പ്രധാനമായും ഒരുമിച്ചു പുറത്ത് പോകുന്നത്തിലും മറ്റും കുട്ടിയ്ക്കും പ്രാധാന്യം നല്‍കുന്നതോടെ അവന്റെ മനസിലെ വിഷമം കുറയ്ക്കാന്‍ കഴിയും.
Post Your Comments