Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

കേരള സാഹിത്യ അക്കാദമിയുടെ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ അടിച്ചുമാറ്റി

കേരള സാഹിത്യ അക്കാദമിയുടെ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ സ്വകാര്യ വ്യക്തികള്‍ തങ്ങളുടെതക്കി അടിച്ചുമാറ്റിയതായി ആരോപണം. അക്കാദമിയുടെ റഫറന്‍സ് ലൈബ്രറിയിലെ ആയിരത്തോളം പുസ്തകങ്ങളില്‍ പലതും അക്കാദമി ജീവനക്കാരും മുന്‍ ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2002 മുതല്‍ ഇവര്‍ എടുത്ത ആയിരത്തോളം പുസ്തകങ്ങള്‍ ഇനിയും ലൈബ്രറിയ്ക്ക് തിരികെ നല്‍കിയിട്ടില്ല.

ഗവേഷണവിദ്യാര്‍ഥികള്‍ക്കുപോലും പുസ്തകങ്ങള്‍ കൊടുത്തുവിടില്ലെന്ന കര്‍ശന നിലപാടെടുക്കുന്ന അക്കാദമി അധികൃതര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി കൊണ്ട് പോയ പുസ്തകങ്ങളാണ് പലതും. 2002 മുതല്‍ 2008 വരെ എടുത്ത 102 പുസ്തകങ്ങള്‍ ഇനിയും മടക്കിക്കൊടുക്കാത്തത് അക്കാദമിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ജീവനക്കാരില്‍ മിക്കവരും ഇരുപത്തഞ്ചിനും നൂറിനുമിടയില്‍ പുസ്തകങ്ങള്‍ എടുത്തിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

സര്‍വീസില്‍നിന്ന് വിരമിച്ച എട്ടുപേര്‍ പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കാനുണ്ട്. ഇവരില്‍ മൂന്നുപേര്‍ മരിച്ചു. മരിച്ച ഒരു മുന്‍സെക്രട്ടറിയുടെ പേരില്‍ തിരിച്ചേല്‍പ്പിക്കാനുള്ളത് 19 പുസ്തകങ്ങളാണ്. മറ്റൊരു മുന്‍ സെക്രട്ടറിയുടെ പേരില്‍ 39 പുസ്തകങ്ങളും. അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ താത്കാലിക ജീവനക്കാരും പുസ്തകങ്ങള്‍ യഥേഷ്ടം കൊണ്ടുപോകുന്നുണ്ട്. നാലു താത്കാലിക ജീവനക്കാരുടെ കൈയില്‍ ഇരിക്കുന്നത് 104 പുസ്തകങ്ങളാണ്. നിഘണ്ടു ഉള്‍പ്പെടെയുള്ളവ തിരിച്ചു കൊടുക്കാനുള്ളവയില്‍ ഉള്‍പ്പെടുന്നു. പ്രശസ്തരായ എഴുത്തുകാര്‍ അക്കാദമിയിലേക്കു സംഭാവനയായി നല്‍കിയ പുസ്തകങ്ങളും ഇപ്പോള്‍ സ്വകാര്യ ശേഖരങ്ങളിലേക്ക് എത്തിയിട്ടുണ്ട്.

 

shortlink

Post Your Comments

Related Articles


Back to top button