നീണ്ട ഇരുപത്തി ഏഴുവര്‍ഷത്തെ ജയില്‍ ജീവിതം അനുഭവിച്ച നേതാവാണ് സൗത്ത് ആഫ്രിക്കയുടെ ഭരണാധികാരി നെല്‍സന്‍ മണ്‍ഡേല . 1962 മുതല്‍ 1990 വരെ ജയില്‍ കിടന്ന ഈ നേതാവ് 1994ല്‍ സൗത്ത് ആഫിക്കയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായിചുമതലയേറ്റു. അന്ന് തൊട്ടുള്ള തന്റെ ജീവിതമാണ് Dare not Linger: The Presidential Years എന്ന പുസ്തകത്തിലൂടെ നെല്‍സന്‍ വരച്ചിടുന്നത്. മണ്‍ഡേലയുടെ രണ്ടാമത്തെ ആത്മകഥ എന്ന വിശേഷണത്തിന് അര്‍ഹമായ കൃതിയാണിത്. അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ എഴുത്തുകാരനും ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസ് പ്രവര്‍ത്തകനുമായ മണ്ഡല ലാങ്ക തയ്യാറാക്കിയതാണ് ഈ പുസ്തകം.
1994-ലാണ് മണ്ഡേലയുടെ പ്രസിദ്ധമായ Long Walk toFreedom എന്ന ആത്മകഥ പ്രസിദ്ധപ്പെടുത്തിയത്. ആഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ ചരിതമാണ് ആ കൃതിയില്‍ നിറഞ്ഞത്. അതിനുശേഷം അധികാരത്തിലേക്ക് എത്തിയ മണ്ഡേല എങ്ങനെയാണ് രാജ്യഭാരം കൈകാര്യം ചെയ്തത്, എന്തൊക്കെ പ്രതിസന്ധികളെയാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത് തുടങ്ങിയ കാര്യങ്ങളാണ് രണ്ടാമത്തെ പുസ്തകത്തില്‍. അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകളും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളും അടുത്ത സഹപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖങ്ങളുമൊക്കെ ഉപയോഗിച്ചാണ് ഗ്രന്ഥകാരന്‍ ഈ കൃതി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ഒരു പുതിയ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം എങ്ങനെയാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണമാറ്റം എത്ര പ്രയാസമുള്ളതാണെന്ന് തിരിച്ചറിയുന്ന ഒരുപാടു സന്ദര്ഭങ്ങള്‍ അദ്ദേഹം ഇതില്‍ പരാമര്ശിക്കുന്നുണ്ട്.
കൽക്കരി കുംഭകോണത്തിനു കാരണം മുന്‍ പ്രധാനമന്ത്രിയും യു.പി.എ. നേതൃത്വവും
Post Your Comments