മലയാളത്തിലെ പ്രമുഖ സാഹിത്യകാരന് ടിപി രാജീവന് തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു പല വിധ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരുന്നുണ്ട്. ചെങ്ങോടുമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിനു പിന്തുണ നല്കിയതിനാല് തന്നെ കള്ളക്കടത്തുകാരനാണെന്നു പ്രച്ചരിപ്പിച്ചിരുന്നതായി അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”വ്യക്തിപരമായി അപമാനിക്കാൻ പോലും ശ്രമം നടക്കുന്നു. ഞാൻ കള്ളക്കടത്തുകാരനാണ് എന്നുപോലും പ്രചരിപ്പിക്കുന്നുണ്ട്. എവിടെയൊക്കെയോ പോയിട്ടു തിരിച്ചുവന്ന അന്യനായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നു. എന്റെ ഗ്രാമത്തിലല്ലെങ്കിൽ വേറെ എവിടെയാണു ഞാൻ പോകേണ്ടത്. അക്ഷരങ്ങളെപ്പോലെ ഞാൻ ഇവിടെ കൃഷി പരിപാലിക്കുന്നുണ്ട്. ക്വാറിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമുതൽ സിനിമാ–രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പോലും പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്തുതന്നെ സംഭവിച്ചാലും എന്റെ നാടിന്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ ഞാനുണ്ട്; എന്റെ അക്ഷരങ്ങളും.”
ഞാനെന്തു കൊണ്ട് ഹിന്ദുവാണ്” ശശി തരൂര്‍
Post Your Comments