ആചാരങ്ങള്‍ പലവിധമുണ്ട്. വിചിത്രമായ പല ആചാരങ്ങളും കേള്‍ക്കുമ്പോള്‍ യുവ തലമുറയ്ക്ക് ചിരിയും കൗതുകവും മാത്രമാണ് ഉണ്ടാവുക. അത്തരം ചില ആചാരങ്ങളെക്കുറിച്ച് പറയുന്ന ഗ്രന്ഥമാണ് മുരളി സഹ്യാദ്രി എഴുതിയ ‘ആചാരങ്ങള്‍ക്ക് കിറുക്ക് പിടിയ്ക്കുമ്പോള്‍’. വ്യത്യസ്തമായ പല ആചാരങ്ങളെയും നമുക്ക് ഈ ഗ്രന്ഥത്തില്‍ അറിയാം. ആ ഗ്രന്ഥത്തില്‍ മധ്യകാല യൂറോപ്പില്‍ ഉണ്ടായിരുന്ന ഒരു ആചാരത്തെക്കുറിച്ച് പറയുന്നു.
ആത്മാക്കളെ അകറ്റാന്‍ വധുവിനെ ചുമക്കുന്ന വരന്മാര്‍. കേള്‍ക്കുമ്പോള്‍ കൗതുകം മാത്രമാണെങ്കിലും സംഭവം സത്യമാണ്. മധ്യകാല യൂറോപ്പില്‍ ഉണ്ടായിരുന്ന ഒരു ആചാരമായിരുന്നു ഇത്. വധുവിന്റെ കാല്‍ പാദത്തിലൂടെ അപായകരമായ വിധത്തില്‍ ദുഷ്ടാത്മാക്കള്‍ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നുവെന്നു യൂറോപ്യര്‍ വിശ്വസിക്കുന്നു. അതില്‍ നിന്നും വരന്റെ വീട്ടുകാരെയും കുടുംബത്തെയും രക്ഷിക്കാന്‍ ആണ് ഈ ആചാരം പിന്തുടരുന്നത്.
വിവാഹ ദിവസം വരന്‍ തന്റെ വധുവിനെ വീട്ടിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ആത്മാക്കള്‍ അവള്‍ക്കൊപ്പം വീട്ടിലേയ്ക്ക് പ്രവേശിക്കുന്നുവെന്നാണ് അവരുടെ വിശ്വാസം. അതിനാല്‍ കാലുകള്‍ വാതില്‍ പടിയില്‍ തട്ടാന്‍ അനുവദിക്കാതെ വധുവിനെ വീട്ടിലേയ്ക്ക് എടുത്തു കയറ്റുന്നു. അതിലൂടെ പ്രേതാത്മാക്കള്‍ വീട്ടില്‍ പ്രവേശിക്കില്ലെന്നും പുതു ദാമ്പത്യം സുഖകരമാകുമെന്നും അവര്‍ ചിന്തിക്കുന്നു. സംഭവത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ഇപ്പോഴും ഈ ആചാരം നിലനില്‍ക്കുന്നുണ്ട്.
Post Your Comments