Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
bookreviewfilmliteratureworldnewstopstories

രോഗിയായ ഭാര്യയോട് നടന്റെ ക്രൂരത; ജീവചരിത്ര പുസ്തകം വിവാദത്തിൽ

രോഗിയായ ഭാര്യയോട് ക്രൂരത കാട്ടിയ നടനാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്ന് വെളിപ്പെടുത്തൽ. മാധ്യമ പ്രവര്‍ത്തകന്‍ യാസര്‍ ഉസ്മാന്‍ എഴുതിയ ‘സഞ്ജയ് ദത്ത്– ദ് ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയി’ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തൽ ഉള്ളത്. എന്നാൽ സഞ്ജയ് ദത്ത്- ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് താരം. രേഖ, രാജേഷ് ഖന്ന എന്നിവരുടെ ആത്മകഥ എഴുതിയ യാസെര്‍ ഉസ്മാനാണ് പുസ്തകം എഴുതിയിരിക്കുന്നത്. എന്നാല്‍ താന്‍ ഏതെങ്കിലും വ്യക്തിയേയോ പ്രസാധകരെയോ ആത്മകഥ എഴുതാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് മുന്പ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്ന ഒരു പ്രണയ കഥയാണ് മാധുരി സഞ്ജയ്‌ ബന്ധം. ഈ പ്രണയത്തെ തുടര്‍ന്ന് സഞ്ജയ്‌ വിവാഹ മോചനത്തിന് തയ്യാറാകുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ജയ്യുടെ ഭാര്യ റിച്ച വിദേശത്തു നിന്നും തിരിച്ചെത്തി. റിച്ച ക്യാന്‍സര്‍ ബാധിതയായി ചികിതയില്‍ ആയിരുന്നു അക്കാലം. എന്നാല്‍ അവരെ കാണാന്‍ കൂടി സഞ്ജയ്‌ തയ്യാറായില്ല.

റിച്ചയെ കാണാന്‍ സഞ്ജയ്‌ തയ്യാറാകാതിരുന്നത് മാധുരി കാരണമാണെന്നും ധര്‍മ്മേന്ദ്രയെ ഹേമമാലിനി സ്വന്തമാക്കിയത് പോലെ മാധുരി സഞ്ജയ്യെ സ്വന്തമാക്കും എന്നുവരെ മാധ്യമങ്ങള്‍ എഴുതി. ഇതിനെ തുടര്‍ന്ന് രോഗിയായ റിച്ച തിരിച്ചു പോയെങ്കിലും സഞ്ജയ്‌ തന്നെയും മകളെയും കാണാന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 1993ൽ സഞ്ജയ്ദത്ത് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. ജീവിതത്തിലേറ്റ തിരിച്ചടിയിൽ തളര്‍ന്ന റിച്ചയെ വീണ്ടും ക്യാന്‍സര്‍ പിടികൂടി. 1996ൽ ന്യൂയോർക്കിൽവച്ചുതന്നെ റിച്ച അന്തരിച്ചു. തുടർന്ന് ആയുധം കൈവശംവച്ചതിന് സഞ്ജയ്ദത്ത് കേസിലകപ്പെട്ടു. 1999ൽ മാധുരി ഡോക്ടർ ശ്രീരാം മാധവിനെ വിവാഹം കഴിച്ച് സിനിമയ്ക്ക് താൽകാലിക ഇടവേള നൽകിയതോടെ ആ ബന്ധവും അവസാനിച്ചു.

പുഴയില്‍ ചാടി ഒരു ജീവന്‍ രക്ഷിച്ച വ്യക്തിയുടെ പേര് പറയണ്ടേ; നിഷ ജോസിന്റെ പുസ്തക വിവാദത്തെക്കുറിച്ച് മാലാ പാര്‍വതി

 

shortlink

Post Your Comments

Related Articles


Back to top button