മതഗ്രന്ഥമാണെന്നു കരുതി മാറ്റി വച്ചിരുന്ന ഒരു പുസ്തകത്തില്‍ നിന്നും കണ്ടെത്തിയതു ഞെട്ടിക്കുന്ന സത്യം. രണ്ടാം നൂറ്റാണ്ടില്‍ ലോഗന്‍ എഴുതിയ പുസ്തകമാണ് കാല പരിശോധന നിര്‍ണയത്തിനായി ഗവേഷകര്‍ വീണ്ടും പരിശോധിച്ചത്. പതിനൊന്നാം നൂറ്റാണ്ടിലെ മത സങ്കീർത്തനങ്ങളടങ്ങിയ ഗ്രന്ഥമെന്നാണ് ഈ കൃതിയെ ആദ്യം കരുതിയത്. എന്നാല്‍ പുസ്തകത്തിന്റെ കാലപ്പഴക്കം പരിശോധിച്ച കലിഫോർണിയയിലെ മെൻലോപാർക്കിലുള്ള എസ്എൽഎസി നാഷനൽ ആക്സിലറേറ്റർ ലാബറട്ടറിയിലെ ഗവേഷകര്‍ക്ക് മുന്നില്‍ വെറുമൊരു മത ഗ്രന്ഥമല്ല ഇതെന്ന് തെളിഞ്ഞു. എക്സ് റേ പരിശോധന നടത്തുന്നതിനിടയിലാണ് സ്തോത്രങ്ങൾ എഴുതിയതിനു പിന്നിൽ ഒരുകൂട്ടം അക്ഷരങ്ങൾ ‘ഒളിച്ചിരിപ്പുണ്ട്’ എന്ന് ഗവേഷകര്‍ കണ്ടെത്തിയത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണു കൂടുതൽ രഹസ്യങ്ങൾ ആ താളുകൾക്കുള്ളില്‍ നിന്നു പുറത്തേക്കു വന്നത്.
നേരത്തേ എഴുതിയതെല്ലാം രണ്ടു തവണ മായ്ച്ചു കളഞ്ഞാണ് അവിടെ പുതിയ അക്ഷരങ്ങൾ എഴുതിച്ചേർത്തിരിക്കുന്നത്. മനുഷ്യന്റെ ശരീരശാസ്ത്രത്തിൽ മാത്രമല്ല രോഗങ്ങളെക്കുറിച്ചും നാഡികളെക്കുറിച്ചും വരെ വ്യക്തമായ ധാരണയുണ്ടായിരുന്ന ഭിഷഗ്വരനായിരുന്നു ലോഗന്‍. ഗേലൻ എഴുതിയ ഒട്ടേറെ കാര്യങ്ങൾ ഇന്നു സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അക്കാലത്തെ മതപരമായ കാര്യങ്ങൾക്കു നേർവിപരീതമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. അതിനാൽത്തന്നെ ഭരണാധികാരികളുടെയും കണ്ണിലെ കരട്. എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും കൈ പിടിച്ച് അദ്ദേഹം കീഴ്പ്പെടുത്താത്ത മേഖലകളില്ല. ഈ സാഹചര്യത്തിലാണ് എക്സ് റേ വഴി കണ്ടെത്തിയ വാക്കുകൾ അറിവിന്റെ ഒരു അക്ഷയഖനിയായി മാറുന്നത്.
രണ്ടാം നൂറ്റാണ്ടിലാണ് ഗേലൻ ഈ പുസ്തകം എഴുതിയതെന്നു കരുതുന്നു. എന്നാൽ ആറാം നൂറ്റാണ്ടിൽ അതിൽ ആദ്യത്തെ തിരുത്തൽ വന്നു. എഴുതിയതെല്ലാം മായ്ച്ചു കളഞ്ഞ് പുരാതനകാല സിറിയയിലെ ഭാഷയായ സിറിയക്കിലായിരുന്നു ആദ്യത്തെ എഴുത്ത്. പിന്നീട് പതിനൊന്നാം നൂറ്റാണ്ടിൽ വീണ്ടും ഒരു ‘പൊളിച്ചെഴുത്ത്’. ഈജിപ്തിലെ ഒരു സന്യാസി മഠത്തിൽ നിന്നാണ് ആ എഴുത്ത് നടന്നത്. അതുവരെയുണ്ടായിരുന്നതെല്ലാം മായ്ച്ചു കളഞ്ഞ് മതപരമായ സ്തോത്രങ്ങളാണ് പുസ്തകത്തിൽ എഴുതിച്ചേർത്തത്. ഇവ പരിശോധിക്കുന്നതിനിടെയാണ് അവയ്ക്കു പിന്നിലെ ശാസ്ത്രസത്യങ്ങൾ എക്സ് റേ രശ്മികൾ ലോകത്തിനു മുന്നിലെത്തിച്ചത്. ഇതുവരെ 26 പേജുകളിലെ വരികൾ വീണ്ടെടുക്കാനായി. ഇനിയുമുണ്ട് ഇരുനൂറോളം പേജുകൾ. ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്. വൈദ്യ ശാസ്ത്ര രംഗത്ത് ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ നല്‍കുന്ന ഗ്രന്ഥമായി ലോഗന്റെ ഈ പുസ്തകവും മാറുമെന്നു ഗവേഷകര്‍ കരുതുന്നു.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും പുറത്താക്കപ്പെട്ട എഴുത്തുകാരന്‍
Post Your Comments