indepthliteratureworldnewstopstories

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും പുറത്താക്കപ്പെട്ട എഴുത്തുകാരന്‍

തന്റേതായ രാഷ്ട്രീയം എഴുത്തിലൂടെ അവതരിപ്പിച്ച സാഹിത്യകാരന്‍ എം സുകുമാരന്‍ വിടവാങ്ങി. രാത്രി 9.15ഓടെ തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മാര്‍ച്ച് 14 നാണ് എം സുകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1943-ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തില്‍ അധ്യാപകനായും ജോലി ചെയ്തു. 1963-ൽ തിരുവനന്തപുരത്ത് അക്കൗന്റ് ജനറൽ ഓഫീസിൽ ക്ലർക്ക് ആയി പ്രവര്‍ത്തിച്ചു. 1974-ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു.

അടിച്ചമർത്തപ്പെട്ടവരുടെ വേദന അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനായിരുന്നു എം സുകുമാരൻ. രണ്ട് തവണ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. പാറ, അഴുമുഖം, ശേഷക്രിയ, ജനിതകം എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, പിതൃതര്‍പ്പണം, ചുവന്ന ചിഹ്നങ്ങള്‍ തുടങ്ങിയയാണ് കെ.സുകുമാരന്‍റെ പ്രശസ്ത കഥാസമാഹാരങ്ങള്‍. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കഥാകാരി രജനി മന്നാടിയാർ മകളാണ്.

2006ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന പുസ്തകത്തിന് ലഭിച്ചു.

shortlink

Post Your Comments

Related Articles


Back to top button