വിഖ്യാത ഇന്ത്യന്‍ സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോരിന്റെ കൈയൊപ്പു പതിച്ച പുസ്തകം അമേരിക്കന്‍ ബുക്ക് ഡീലര്‍ സ്വന്തമാക്കി. അമേരിക്കയില്‍ നടന്ന ലേലത്തില്‍ 700 യുഎസ് ഡോളറിനാണ് ( ഏകദേശം 45,000 രൂപ ) പുസ്തകം വിറ്റത്.
ടാഗോര്‍ രചിച്ച ബംഗാളി നാടകം രാജയുടെ ഇംഗ്ലീഷ് പരിഭാഷയായ ദി കിംഗ് ഓഫ് ദി ഡാര്‍ക്ക് ചേംബര്‍ എന്ന പുസ്തകമാണ് ലേകം ചെയ്തത്. 1916ല്‍ ദി മാക്മില്ലന്‍ കമ്പനിയാണ് പുസ്തകം പുറത്തിറക്കിയത്. അമേരിക്കന്‍ ബുക്ക് ഡീലറാണ് പുസ്തകം ലേലത്തില്‍ വാങ്ങിയത്.
പുസ്തകത്തിന്റെ ബോല്പുര് എഡിഷന്റെ ആമുഖ പേജിലാണ് ടാഗോര്‍ തന്റെ ഫൗണ്ടന് പേനകൊണ്ട് ഒപ്പിട്ടത്. ദയാലുവും സമര്‍ഥനുമായ ഒരു രാജാവിന്റെ നിഗൂഢമായ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നാടകം.
Post Your Comments