ഗൗതം മേനോൻ
രാത്രിയിലെ അവസാനത്തെ നക്ഷത്രത്തെയും കരിമേഘം മൂടിയ രാത്രിയിലാണ് അവളെന്നോട് ആത്മാക്കൾ ചേക്കേറിയ സെമിത്തേരിയിലെ ഒറ്റമരത്തെ കുറിച്ച് പറയുന്നത്,
രാത്രിയുടെ യാമങ്ങളിൽ ജോയലിൻറ ശവക്കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന അയാളുടെ ആത്മാവ് ആ ഒറ്റമരത്തിരുന്ന് തേങ്ങി കരയുന്നത് പല കുറി അവളുടെ നിദ്രകളെ നശിപ്പിച്ചിരുന്നു.
ഞെട്ടിയുണരുന്ന പല രാത്രികളിലും അവളലറി വിളിച്ചിരുന്നു.
ആദ്യമൊക്കെ ഒരു ദുഃസ്വപ്നമെന്നോണം ഞാനവളുടെ വാക്കുകളെ തള്ളിക്കളഞ്ഞിരുന്നു പിന്നീട് പതിയെ പതിയെ ഞാന്‍ മനസ്സിലാക്കി തുടങ്ങി അവൾ മറ്റൊരു ലോകത്തിലാണ്
ഏതൊ ഒരു ആത്മാവിൻറ ലോകത്തിൽ.ആ ആത്മാവ് അവളെ തിരഞ്ഞ് വരുന്നുണ്ട് അതിന് അവളോട് എന്തൊക്കെയോ പറയാനുണ്ട്.
പല രാത്രികളിലും ഞാന്‍ കണ്ണുകള്‍ തുറന്ന് നോക്കുമ്പോള്‍ അവൾ മുറിയിലെ ഇരുണ്ടകോണിലെവിടെയെങ്കിലും കാലുകൾക്കിടയിൽ മുഖം താഴ്ത്തി വച്ചിരിപ്പുണ്ടാകും അപ്പോഴൊക്കെയും അവളൊരു മായിക ലോകത്തിലായിരിക്കും.
അവൾ എവിടെയാണെന്നോ തനിക്ക് മുന്നിലൂടെ ആരൊക്കെ കടന്ന് പോകുന്നു എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ഡിപ്രഷൻറ ലോകത്തിൽ.
അധികവും എൻറ ഒരു സ്പർശനത്തിലൂടെയാകും അവൾ അതില്‍ നിന്നും ഉണരുന്നതും എവിടെയാണെന്നത് തിരിച്ചറിയുന്നത് പോലും.
പകലിലെപ്പോഴോ അവളെന്നോട് പറഞ്ഞിരുന്നു ജോയലിൻറ ആത്മാവിനെ കുറിച്ച് കണ്ണുകളും , നാക്കും, കൈവിരലുകളും നഷ്ടപ്പെട്ട ജോയലിൻറ ആത്മാവ് സെമിത്തേരിയിലെ ഒറ്റമരത്തിന് മുകളിലിരുന്ന് തേങ്ങി കരയുന്നതിനെ പറ്റി.
1985 മാർച്ച് 12
വിൽഡണിലെ സെൻറ് ജോർജ് സ്പോര്‍ട്സ് അക്കാഡമി കോളേജിൻറ പിറകിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ടാങ്കിനരികിൽ നിന്നാണ് വിൽഡൻ പോലീസ്
ജോയൽ സാൻറിയോ ”
എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതശരീരം കുഴിച്ചെടുക്കുന്നത്.
അഴുകി തീരാറായ ജോയലിൻറ മൃതദേഹത്തിലെ അയാളുടെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്തിരുന്നു,
കൈ വിരലുകളും നാക്കും അറുത്ത് മാറ്റപ്പെട്ട നിലയിലായിരുന്നു.
കുഴിച്ചെടുക്കുമ്പോൾ ആ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
സാവരിയ സെഗാൾ” എന്ന പെൺകുട്ടിയുടെ ആത്മഹത്യക്ക് ശേഷം അവളുടെ ഡയറി പരിശോധിച്ച പോലീസാണ് ജോയലിൻറ മരണ കാരണത്തിലേക്ക് കടന്ന് ചെല്ലുന്നത്.
സാവരിയക്ക് ജോയലിനോട് പ്രണയമുണ്ടായിരുന്നു എന്നത് ആ ഡയറിയിലുടനീളം വ്യക്തമായിരുന്നു.
പല കുറി അവനോട് തന്റെ പ്രണയം പറയുമ്പോഴോഴൊക്കെ ജോയൽ അത് നിരസിച്ചിരുന്നു ഇത്രയും സുന്ദരിയായ സാവരിയയെ എന്തുകൊണ്ട് ജോയൽ പ്രണയിച്ചില്ല എന്നതും അയാളെ കൊലപ്പെടുത്തിയത് എന്തിനായിരുന്നെന്നതും ഇന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പക്ഷേ ജോയലിനെ അതിക്രൂരമായി കൊല ചെയ്തത് അവൾ തന്നെയാണെന്നുള്ളത് ആ ഡയറിയിലെ അവസാനത്തിലെ വരികളിലൂടെ അവൾ തന്നെ പറയുന്നുണ്ട്..
ജോയൽ ഈ ഭൂമിയില്‍ മറ്റെന്തിനേക്കാളേറെ നിന്നെ ഞാന്‍ സ്നേഹിച്ചു.
ഓരോ വട്ടവും ഞാന്‍ നിന്നിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോഴും നീ എന്നില്‍ നിന്നും അകന്ന് പൊയ്ക്കൊണ്ടിരിക്കുന്നു.
ഇല്ല എനിക്ക് കാണാന്‍ വേണ്ടി മാത്രമാണ് നിൻറ മനോഹരമായ കണ്ണുകളെ സൃഷ്ടിച്ചത്,
എന്നോട് മിണ്ടാൻ വേണ്ടി മാത്രമാണ് നിൻറ അധരങ്ങളെ സൃഷ്ടിച്ചത്,
എന്നെ തലോടാൻ വേണ്ടി മാത്രമാണ് നിൻറ വിരലുകളെ സൃഷ്ടിച്ചത്,
നീ മറ്റൊരാളുടെതാകുന്ന നിമിഷം നീയും ഞാനും മാത്രമായ ലോകമെനിക്ക് നഷ്ടമാകും.
ഇല്ല ജോയൽ ഒരിക്കലുമില്ല നിന്നെ പങ്കിട്ടെടുക്കാൻ നിൽക്കുന്നവരോട് ഒന്ന് ഞാന്‍ പറയുന്നു.
ജോയലിൻറ ശരീരത്തെ പ്രണയിക്കാൻ കഴിയാതെ പോയ ഞാന്‍ ഇനി അവന്റെ ആത്മാവിനെ പ്രണയിച്ചോട്ടെ.
പ്രിയപ്പെട്ട ജോയൽ നിനക്ക് മാപ്പ് !
ഇതിന് മുൻപും പലകുറി ജോയലിൻറ ആത്മാവിനെ ഞാന്‍ വെളിച്ചത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുമ്പോഴൊക്കെയും എനിക്ക് മുന്നിലേക്ക് ഒരു തടസ്സം പോലെ എന്തൊക്കെയോ വന്ന് ചേർന്നിരുന്നു.
ഇന്ന് രാത്രിയെങ്കിലും ജോയലിൻറ ആത്മാവുമായി അവൾ സംസാരിച്ചിരുന്നെങ്കിൽ എന്ന് ഞാന്‍ കരുതി
ഇല്ല ഇത്തവണയും എനിക്ക് അതിന് കഴിഞ്ഞില്ല ജോയലിൻറ ആത്മാവിനെ ഇന്നും ഞാനാ സെമിത്തേരിയിലെ ഒറ്റമരകൊമ്പിലേക്ക് തനിച്ചിരുന്ന് കരയാൻ വിടുന്നു….
Post Your Comments