Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
filmliteratureworldnewstopstories

അവസരങ്ങള്‍ കളയുക മാത്രമല്ല ആ നടന്‍ ചെയ്തത്; നടന്റെ ശല്യത്തെക്കുറിച്ച് കെപിഎസി ലളിത

മലയാള സിനിമയിലെ അമ്മ നടിയാണ് കെപിഎസി ലളിത. നാടകത്തില്‍ നിന്നും സിനിമയിലേയ്ക്ക് എത്തിയ നടി തന്റെ ജീവിത കഥ കഥ തുടരും.. എന്ന പുസ്തകത്തിലൂടെ ആരാധകരോട് പങ്കുവച്ചു. സിനിമാരംഗത്ത് നിരവധി തലമുറകളെ കണ്ട കെപിഎസി ലളിത തന്റെ വ്യക്തിജീവിതത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും ഒട്ടും മറയില്ലാതെ തുറന്നു പറയുകയാണ്.

സിനിമയില്‍ താനുമായി വ്യക്തിബന്ധം പുലര്‍ത്തിയവരെ കുറിച്ചും ജീവിത പങ്കാളിയായ ഭരതനെക്കുറിച്ചും, നടൻ അടൂർ ഭാസി, ബഹദൂർ എന്നിവരെക്കുറിച്ചും ലളിത പങ്കുവയ്ക്കുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും അധികം വെറുപ്പ് തോന്നെട വ്യക്തി നടന്‍ അടൂര്‍ ഭാസിയാണെന്നു ലളിത പറയുന്നു. ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുളളത് അടൂർ ഭാസിയാണെന്നും ലളിത കൂട്ടിച്ചേർത്തു. വിവാഹം കഴിക്കാതെ സുഖത്തിനു വേണ്ടി തന്നെ കൂടെ നിർത്താൻ ഭാസി നിരവധി തവണ ശ്രമിച്ചിരുന്നു. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത പറയുന്നു.

kpac

മദ്രാസിൽ ജോലിക്കാരിക്കൊപ്പം താമസിക്കവേ അടൂർ ഭാസി നിരവധി തവണ മദ്യപിച്ചു വന്നു ബഹളമുണ്ടാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ നഗ്നനായി വന്നു ശല്യം ചെയ്തിരുന്നു. മിക്കദിവസവും എന്റെ നിലവിളി കേട്ട് ബഹദൂറിക്ക ഭാസിയെ കൂട്ടിക്കൊണ്ട് പോകുക പതിവായിരുന്നു. ബഹദൂറുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും കെപിഎസി ലളിത കുറിക്കുന്നു

shortlink

Post Your Comments

Related Articles


Back to top button