ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എക്സാം വാരിയേഴ്സ് എന്ന് പേരിട്ട പുസ്തകം ചര്ച്ചയാകുകയാണ്. കുട്ടികളുടെ പരീക്ഷാപേടിയകറ്റാനുള്ള തന്ത്രങ്ങളുമായാണ് പ്രധാനമന്ത്രി എക്സാം വാരിയേഴ്സ് എന്ന് പേരിട്ട പുസ്തകം എത്തിയത്. കുട്ടികളേയും അധ്യാപകരേയും രക്ഷിതാക്കളേയുമാണ് പുസ്തകത്തിലൂടെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്.
തന്‍റെ കുട്ടിക്കാലത്തെ ഓർമകളും ജീവിതാനുഭവങ്ങളാണ് മോദി പുസ്തകത്തിൽ വിവരിക്കുന്നത്. പരീക്ഷയെ താൻ എങ്ങനെ നേരിട്ടുവെന്നും പുസ്തകത്തിൽ മോദി വിശദീകരിക്കുന്നു. ഇതേ വിഷയത്തെക്കുറിച്ച് മൻ കീ ബാത്തിലും മോദി സംസാരിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും സംഘര്‍ഷ ഭരിതമായ ജോലി പ്രധാനമന്ത്രിയുടേതാണെന്ന് മോദിയുടെ വിശദീകരണം. എന്നാല്‍ പുസ്തകത്തില്‍ രാഷ്ട്രീയമോ മറ്റ് വിവാദ വിഷയങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല.
നാം ചെയ്യുന്ന കാര്യങ്ങളെ ശരിയായി വിലയിരുത്തുക എന്നത് പ്രധാന കാര്യമാണെന്ന് മോദി പറയുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ച കാര്യം പറഞ്ഞാണ് മോദി ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. മോദിയുടെ വാക്കുകള്‍ ഇങ്ങനെ..”പരിശീലനത്തിനിടെ ഒരു ഡയലോഗ് എനിക്ക് ശരിയായി പറയാൻ പറ്റിയിരുന്നില്ല. ഒടുവിൽ ഇങ്ങനെയാണ് ഡയലോഗ് പറയുന്നതെങ്കിൽ തനിക്ക് സംവിധാനം ചെയ്യാൻ പറ്റില്ലെന്ന് സംവിധായകൻ ക്ഷമ നശിച്ച് പറഞ്ഞു. പക്ഷെ അത് തിരുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. ശരിയായ രീതിയിൽ തന്നെയാണ് ഡയലോഗ് പറയുന്നത് എന്നായിരുന്നു എന്‍റെ വിചാരം.ഞാൻ ചെയ്യേണ്ട റോൾ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് ചെയ്തു കാണിക്കാൻ പിറ്റേന്ന് സംവിധായകനോട് ഞാൻ ആവശ്യപ്പെട്ടു. അയാൾ അത് ചെയ്ത നിമിഷം തന്നെ എനിക്ക് മനസ്സിലായി തെറ്റെന്താണെന്ന്. ആ തെറ്റ് ശരിയാക്കാനും കഴിഞ്ഞു”
Post Your Comments