Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
interviewliteratureworld

ഒരു ആടുജീവിതം കൊണ്ട് പൊട്ടിമുളച്ചതല്ല ബന്യാമിന്‍

അഭിമുഖം : ബന്യാമിന്‍/രശ്മി അനില്‍

 

ഒരു സാഹിത്യകൃതിക്ക് ഒന്നിലധികം പതിപ്പ് ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഒരു കൃതി അതിന്റെ 100-ആം പതിപ്പില്‍ എത്തുന്നത് വളരെ ആപൂര്‍വ്വമായ കാര്യങ്ങളില്‍ ഒന്നാണ്. അത്തരം ഒരു ഭാഗ്യം ലഭിച്ച എഴുത്തുകാരനാണ്‌ ബന്യാമിന്‍. വന്‍തോതില്‍ വില്‍പ്പനയും വായനയും നടക്കുന്ന ആടുജീവിതം എന്ന കൃതി നല്‍കിയ സന്തോഷത്തെ കുറിച്ച് ബന്യാമിന്‍ സംസാരിക്കുന്നു.

പ്രവാസി സാഹിത്യകാരന്‍ ആയ താങ്കള്‍ കേരളത്തിലെ ഇന്നത്തെ സാമൂഹ്യാവസ്ഥയെ എങ്ങനെ കാണുന്നു?

മലയാള ഭാഷ സംസാരിക്കുന്നവരാണോ, കേരള മണ്ണില്‍ പിറന്നു വീണവരാണോ, യഥാര്‍ഥ മലയാളികളെന്ന് തിരിച്ചറിയാനാകാത്ത ഒരു സ്ഥിതി വിശേഷമാണ് ഇന്നു ഇവിടെ നില നില്‍ക്കുന്നത്. 17 ലക്ഷത്തോളം ബംഗാളികള്‍ കേരളത്തില്‍ സ്ഥിര താമസക്കാരായി മാറിയിട്ടുണ്ട്. ഇവരെ മലയാളികളായി അംഗീകരിക്കേണ്ട സാഹചര്യം അനന്ത വിദൂര ഭാവിയില്‍ കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വെല്ലു വിളിയാകുമെന്ന് ബന്യാbമിന്‍ അഭിപ്രായപ്പെടുന്നു.

പ്രവാസ ജീവിതം ആവിഷ്കരിച്ച ആടുജീവിതം ഇത്രയും സ്വീകരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നോ?

ഒരിക്കലുമില്ലാ. അങ്ങനെ ഒരു സ്വീകാര്യത കാംക്ഷിച്ചു കൊണ്ടല്ല രചന നടത്തുന്നത്. വളരെ യാദൃശ്ചികമായി സംഭവിച്ചതാണത്. വളരെ സാധാരണമായ രീതിയില്‍ എഴുതിയ നോവല്‍ അആനു ആടുജീവിതം

ഒരു കൃതിയുടെ 100 –ആം പതിപ്പ് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. ഇത്തര്രം ഒരു നേട്ടത്തിനു  ഉടമയായ താങ്കള്‍ എങ്ങനെയാണ് എഴുത്ത് ജീവിതത്തെ കാണുന്നത്.

എഴുത്തുജീവിതത്തില്‍ വളരെ അധികം സംതൃപ്തി ഉണ്ട്. നമ്മള്‍ പറയുന്നത് വായനക്കാര്‍ സ്വീകരിക്കുന്നു എന്നത് വല്യകാര്യം / അംഗീകാരം തന്നെയാണ്.. പക്ഷേ ഇത്തരം സ്വീകാര്യത വലിയ ഭാരമാണ് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നത്. അവര്‍ ഇനി ഇതില്‍കൂടുതല്‍ മികച്ച കൃതി പ്രതീക്ഷിക്കും. ആ ഒരു ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയാണ് എഴുത്തുകാരന്‍ വേണ്ടത്.

ആടുജീവിതം ഡി സി ബുക്സ് തിരസ്കരിച്ച കൃതിയാണെന്ന ആരോപണം ഉയാര്‍ന്നു വന്നിരുന്നല്ലോ?

അതില്‍ യാതൊരു വാസ്തവവും ഇല്ല.. ഡി സിക്ക് ഈ പുസ്തകം സാമര്‍പ്പിചിരുന്നില്ല. ഗ്രീന്ബൂക്സ് എന്നോട് പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആടുജീവിതം പൂര്‍ത്തിയായപ്പോള്‍ അവര്‍ ആവശ്യപെട്ടത്‌ അനുസരിച്ച് ഗ്രീന്‍ ബൂക്സിനു കൊടുത്ത് എന്ന് മാത്രം. അല്ലാതെ ഡി സി തിരസ്കരിച്ചു എന്നത് കേട്ട് കഥാ മാത്രം.

പ്രവാസികളുടെ ജീവിതം ഒരു തരത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടതാണ്. അത്തരം ഒരു മേഖല സാഹിത്യത്തില്‍ കടന്നു വരുമ്പോള്‍ സാഹിത്യത്തില്‍ നിര്‍മ്മിതമായ വരേണ്യ ബോധത്തെ പൊളിക്കുന്നുണ്ട്‌.

തീര്‍ച്ചയായും. ഇതൊന്നും പറയപ്പെടെണ്ടതല്ല എന്ന ഒരു ബോധമായിരുന്നു സാഹിത്യത്തില്‍ ഉണ്ടായിരുന്നത്. എല്ലാത്തരം ജീവിതങ്ങളും സാഹിത്യത്തില്‍ അടയാളപ്പെടുത്തേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

90കളുടെ ആവസാനം മുതല്‍ എഴുത്തില്‍ സജീവമായ താങ്കളെ ആളുകള്‍ അന്ഗീകരിക്കുന്നതും തിരിച്ചറിയുന്നതും ആടുജീവിതം മുതല്‍ ആണെന്ന് തോന്നിയിട്ടുണ്ടോ?

ആട് ജീവിതത്തിനും മുന്പ് ഞാന്‍ ചെറുകഥകള്‍ ധാരാളം എഴുതിയുട്ടുണ്ട്. പല അവാര്‍ഡുകളും ലഭിച്ചിട്ടുമുണ്ട്. പക്ഷേ അറ്റ്‌ ഗൌരവതരമായ വായനക്കാര്‍ക്കിടയില്‍ മാത്രം ഒതുങ്ങി ഇരുന്നു. എന്നാല്‍ എന്റെ കൃതികള്‍ പരക്കെ വയിക്കപെടുന്നത് ആടുജീവിതം മുതലാണ്. അത് നമ്മുടെ പരിമിതിയാണ്.പുരസ്കാരങ്ങള്‍ നേടുന്ന എഴുതുകരാന്റെ കൃതികള്‍ വായിക്കുന്നത് ഇവിടത്തെ പതിവാണ്. അങ്ങനെ അല്ലാതെ എല്ലാത്തരം കൃതികളെയും എഴുത്തുകാരെയും വായിക്കുന്ന തലത്തിലേക്ക് നമ്മുടെ വായന ലോകം മാറേണ്ടതുണ്ട്.

അതുകൊണ്ടാണോ ഒരു ആടുജീവിതം കൊണ്ട് പൊട്ടിമുളച്ചതല്ല ബന്യാമിന്‍ എന്ന് താങ്കള്‍ ബന്യാമിന്‍ കഥകളുടെ ആമുഖത്തില്‍ പറയുന്നത്?

ആ പ്രതികരണം ഉണ്ടായതു ചില നിരൂപകരുടെ നിരീക്ഷണങ്ങളില്‍ നിന്നാണ്. ബെന്യാമിന്‍ ആടുജീവിതത്തിലൂടെ ആവിര്‍ഭവിച്ചു ആടുജീവിതം മാത്രം എഴുതി എന്ന് പറഞ്ഞു ചില നിരൂപണം ഞാന്‍ കണ്ടു. അതിനോടുള്ള അമര്‍ഷമാണ്‌ ഞാന്‍ അതില്‍ പ്രകടിപ്പിച്ചത്. കാരണം ശുഷ്കമായ വായനയുള്ള നിരൂപകര്‍ കൃതികളോട് കാണിക്കുന്ന അകലവും വേര്‍തിരുവുമാണ് എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.

shortlink

Post Your Comments

Related Articles


Back to top button