Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

തന്റെ യാത്രാവിവരണം അതേപടി പകര്‍ത്തി പുസ്തകം ആക്കിയെന്നു ആരോപിച്ചു ബ്ലോഗെഴുത്തുകാരന്‍ മനോജ് രവീന്ദ്രന്‍ രംഗത്ത്; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘സ്പെയിന്‍ യാത്രാ വിവരണം’ വിവാദത്തില്‍

വീണ്ടും കോപ്പിയടി വിവാദത്തില്‍. എഴുത്തുകാരനൊപ്പം പുസ്തക പ്രസാധകരും വിവാദത്തില്‍. മലയാളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ് കാരൂര്‍ സോമന്‍. അദ്ദേഹത്തിന്‍റെ  സ്പെയിന്‍ യാത്രാ വിവരണമാണ് വിവദത്തില്‍ ആയിരിക്കുന്നത്. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്.  ഈ പുസ്തകം തന്റെ ബ്ലോഗില്‍ നിന്നും യാത്രാവിവരം അടിച്ചുമാറ്റിയതാണെന്ന ആരോപണവുമായി പ്രമുഖ ബ്ലോഗര്‍ മനോജ് രവീന്ദ്രന്‍ രംഗത്തെത്തി. നിരക്ഷരന്‍ എന്ന പേരില്‍ നിരവധി ബ്ലോഗുകള്‍ എഴുതിയിട്ടുള്ള മനോജിന്റെ യാത്ര വിവരണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മനോജിന്റെ സ്പാനിഷ് യാത്ര അനുഭവങ്ങള്‍ സോമന്‍ സ്വന്തമാക്കി മാറ്റി പുസ്തകം ആക്കി വിറ്റുവെന്നാണ് ആരോപണം ഉയര്‍ത്തുന്നത്.

തന്റെ പുസ്തകം മോഷ്ടിച്ചതിന്റെ കഥയുമായി മനോജ് ഇന്നലെ ഫേസ്ബുക്കില്‍ ലൈവായി എത്തിയിരുന്നു. നൂറ് കണക്കിന് വായനക്കാരാണ് മനോജിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ എഴുത്തുകാരന്‍ നിഷേധിച്ചിരിക്കുകയാണ്. സോമനെതിരെ നിയമ നടപടികള്‍ എടുക്കുമെന്ന് മനോജ് പ്രഖ്യാപിച്ചു കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച മാതൃഭൂമി ബുക്സിനെതിരെയും നടപടി ഉണ്ടാകും.

മനോജിന്റെ വാക്കുകള്‍ … ”2007 മുതല്‍ ഓണ്‍ലൈനില്‍ യാത്രാവിവരണവും ആര്‍ട്ടിക്കിള്‍സും എഴുതുന്നു. മാസം ചുരുങ്ങിയത് നിരക്ഷകന്‍ എന്ന സൈറ്റില്‍ നാല് ആര്‍ട്ടിക്കിളുകള്‍ വീതമെങ്കിലും ചുരുങ്ങിയത് ഇടാറുണ്ട്. പല രാജ്യങ്ങളും സന്ദര്‍ശിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും 120 ഓളം യാത്രാവിവരണങ്ങള്‍ ഇതിനോടകം എഴുതി. ഒരു പുസ്തകം പുറത്തുവന്നത് 2015 ഡിസംബറില്‍ ആണ്. മുസിരിസിലൂടെ.. എന്ന പുസ്തകം. ഓണ്‍ലൈനില്‍ കിടക്കുന്ന 120 ഓളം യാത്രാവിവരണങ്ങള്‍ പുസ്തകമാക്കാന്‍ പല പ്രസാധകരും ബന്ധപ്പെട്ടുവെങ്കിലും ഓണ്‍ലൈനില്‍ ഇതു കിടക്കുന്നതു കൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുവാന്‍ താല്‍പ്പര്യമില്ലായിരുന്നു.

മനോജ് എന്ന സുഹൃത്ത് ഒരു സ്ക്രീന്‍ ഷോട്ട് അയച്ചു ഇതി നിങ്ങളുടേതല്ലേ എന്ന് ചോദിച്ചു.. സ്പെയിനില്‍ പോയതിന്റെ യാത്രാവിവരണമായിരുന്നു അത്. തുടര്‍ന്ന് പുസ്തകത്തിന്റെ കവര്‍പേജും പേരും മറ്റും കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടല്‍ നല്‍കുന്ന വിവരങ്ങള്‍ അറിഞ്ഞത്. ഉടന്‍ പുസ്തകം വാങ്ങിച്ചു നോക്കിയപ്പോഴാണ് മാതൃഭൂമി പബ്ലിഷേഴ്സ് ആണ് കാരൂര്‍ സോമന്‍ എഴുതിയ ‘സ്പെയിന്‍ കാളപ്പോരിന്റെ നാട്’ എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് അറിഞ്ഞത്. 175 രൂപ വിലയുള്ള 200 പേജുകള്‍ക്ക് മുകളിലുള്ള പുസ്തകമായിരുന്നു അത്. ഇതിന്റെ രണ്ടും മൂന്നും ചാപ്റ്ററുകളും അവസാനത്തെ ഒരു ചാപ്റ്ററിന്റെ കുറച്ചു ഭാഗവും പൂര്‍ണമായും എന്റെ ബ്ലോഗില്‍ നിന്നും അതുപോലെ കോപ്പിയടിച്ചതാണെന്ന് മനോജ് പറയുന്നു. കോപ്പി അടിച്ച ഭാഗങ്ങളും പുസ്തകത്തില്‍ അടയാളപ്പെടുത്തി മനോജ് കാണിക്കുന്നുണ്ട്. മനോജ് യാത്രകളില്‍ ഒപ്പം കൂട്ടിയിരുന്ന ഭാര്യയേയും മകെളയും കുറിച്ചുള്ള പല പരാമര്‍ശങ്ങളും കാരൂര്‍ സോമന്റെ പുസ്തകത്തിലും അതുപോലെയാണ് നല്‍കിയിരിക്കുന്നത്.

പുസ്തകം വാങ്ങിച്ചു ഉടന്‍ തന്നെ മാതൃഭൂമിയിലെ സുഹൃത്തുമായി ബന്ധപ്പെട്ട് മാതൃഭൂമിയുമായി സംസാരിച്ചു. അവര്‍ക്ക് വിവരങ്ങള്‍ ബോധ്യമായതിനെ തുടര്‍ന്ന് മാതൃഭൂമി കാരൂര്‍ സോമനെതിരെ നിയമനപടികള്‍ ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നതെന്നും മനോജ് പറയുന്നു. ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന് എളുപ്പത്തില്‍ സ്പെയിനില്‍ പോവാനും യാത്രാവിവരണവും എല്ലാം തയ്യാറെക്കാന്‍ സാധിക്കുമെന്നിരിക്കെ, ഇതുപോലുള്ള കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് വളരെ മോശമാണെന്നും മനോജ് പറയുന്നു. കാരൂര്‍ സോമന്റെ പുസ്തകത്തിലെ മൂന്ന് ചാപ്റ്ററുകള്‍ മാത്രമാണ് മനോജിന്റെതെങ്കിലും അതില്‍ കാളപ്പോരിനെ കുറിച്ചുള്ള വിശദഭാഗങ്ങള്‍ തന്റെ തന്നെ സുഹൃത്തായ സ്പെയിനിലെ സജിയുടെയോ മറ്റാരുടേയോ ബ്ലോഗില്‍ നിന്നും മോഷ്ടിച്ചവയാണോയെന്നു സംശയിക്കുന്നതായും” മനോജ് പറയുന്നു.

ലണ്ടനില്‍ ജീവിച്ചിട്ടും ഇത്തരം കോപ്പിയടികളുടെ ഭവിഷ്യത്തുകളെ കുറിച്ച്‌ കാരൂര്‍ സോമന് ഒരു ബോധ്യമില്ലെന്നും കോപ്പി ചെയ്ത് വരുന്ന ഇത്തരം എഴുത്തുകള്‍ മാതൃഭൂമി കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മനോജ് വ്യക്തമാക്കുന്നു. ഇതോടെ, നാല് ഫേസ്ബുക്ക് അക്കൗണ്ടുകളുള്ള കാരൂരിന്റെ 51 പുസ്തകങ്ങളും സംശയത്തിന്റെ നിഴലിലാണ്. എന്തായാലും കാരൂര്‍ സോമനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപവുമായി രംഗത്തുണ്ട്.

shortlink

Post Your Comments

Related Articles


Back to top button