അവാര്‍ഡ് മോഹികളായ എഴുത്തുകാരെയും അവരെ പിന്തുണയ്ക്കുന്നവരെയും വിമര്‍ശിച്ച് എഴുത്തുകാരന് ടി പത്മനാഭന്. കോഴിക്കോട് സര്‍ഗോത്സവം ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയാണ് അദ്ദേഹം. സ്കൂള്‍ കലോത്സവങ്ങളിലെ മത്സരബുദ്ധിയെയും അംഗീകാരം തരപ്പെടുത്താനുള്ള ത്വരയെയും വിമര്‍ശിക്കാനും അധിക്ഷേപിക്കാനും സത്യത്തില്‍ താനടക്കമുള്ള കേരളത്തിലെ സാഹിത്യകാരന്മാര്ക്കും ‘സോകോള്‍ഡ്’ സാംസ്കാരികനായകര്‍ക്കും അര്‍ഹതയില്ലെന്നു പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
സാഹിത്യ അക്കാദമിയുടെ വൈശാഖനും കെ.പി. മോഹനനുമെല്ലാം വലിയ ‘അവാര്‍ഡ് കച്ചവടക്കാര്‍’ ആണെന്ന് ഇരുവരും വേദിയിലിരിക്കെ അദ്ദേഹം പറഞ്ഞു. താന്‍ അവരെ വേണ്ടതുപോലെ സോപ്പിടാറുള്ളതിനാല്‍ അവര്‍ തനിക്ക് അവാര്‍ഡ് തരാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
”ഒരു പുരസ്കാരത്തിന്റെ യോഗ്യത നിര്‍ണയിക്കുന്നത് അതിെന്റ സംഖ്യ നോക്കിയാണ്. അങ്ങനെ നോക്കുമ്ബോള്‍ 11 ലക്ഷം രൂപ വരുന്ന ജ്ഞാനപീഠവും സരസ്വതി സമ്മാനവുമാണ് ഏറ്റവും വലുത്. ഈ രംഗത്തൊക്കെ നടക്കുന്നത് എന്താണ്? നാണമില്ലാത്ത ഞാന്‍ പത്മരാജന് പുരസ്കാരം കൈയടക്കുന്നു, ഞാനാണ് പത്മരാജന് പുരസ്കാര സമിതിയുടെ സ്ഥിരം ചെയര്മാന്. എന്‍.വി. കൃഷ്ണവാര്യര്‍ സ്മാരക സമിതിയുടെ ചെയര്മാന് ഞാനാണ്. അതിെന്റ ബൈലോയില്‍ ഭാരവാഹികള്‍ പുരസ്കാരം ഏറ്റെടുക്കാന്‍ പാടില്ലെന്ന നിയമമുണ്ട്. ഞാന്‍ പതുക്കെ ഒരു വര്‍ഷം മാറിനില്‍ക്കും. എനിക്ക് അവാര്‍ഡ് കിട്ടിയശേഷം ഞാന്‍ വീണ്ടും അതിെന്റ ചെയര്‍മാനാവുന്നു. സാഹിത്യ അക്കാദമിയിലും ഞാനിതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്” -അദ്ദേഹം പറഞ്ഞു.
Post Your Comments