പ്രമുഖ ചാനലിന്റെ ‘മാന്യമഹാജനങ്ങളേ’ എന്ന പ്രസംഗ മത്സര റിയാലിറ്റി ഷോയില്‍ ട്രാന്‍സ്ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കവി മുരുകന്‍ കാട്ടാക്കട രംഗത്ത് ഷോയിലെ വിധികര്‍ത്താവാണ് മുരുകന്‍ കാട്ടാക്കട. ഷോയിലെ മത്സരാര്‍ത്ഥിയായ ശ്യാമയോട് അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് മുരുകന്‍ കാട്ടാക്കട നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ അടക്കം വിവാദമായിരുന്നു
‘ട്രാന്‍സ്ജെന്ററുകളുടെ വസ്ത്രധാരണം വളരെ വൃത്തികെട്ടതാണെന്നും ശ്യാമയെ കണ്ടാല്‍ ട്രാന്‍സ്ജെന്റെര്‍ ആണെന്ന് പറയില്ല, മനോഹരിയായ ഒരു സ്ത്രീ ആണെന്നെ പറയൂ എന്നുമായിരുന്നു മുരുകന്‍ കാട്ടാക്കടയുടെ കമന്റ് ‘. എന്നാല്‍ ഇത് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ശ്യാമയെ ലിംഗന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുന്ന ഒരാളെന്ന നിലയില്‍ പരസ്യമായി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും മുരുകന്‍ കാട്ടാക്കട ഒരു കവിയാണ് എന്നതിലേറെ അപകടമാണ് അദ്ദേഹം ഒരു അദ്ധ്യാപകന് ആണെന്നുള്ളതെന്നും ചൂണ്ടിക്കാട്ടി പ്രിന്‍സ് എന്ന വ്യക്തി വിമര്‍ശിച്ചിരുന്നു. സംഭവം വിവാദമായതോടെ അതില്‍ പ്രകടിപ്പിച്ചുകൊണ്ട് മുരുകന്‍ കാട്ടാക്കട രംഗത്തെത്തുകയായിരുന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ‘ഒരു പ്രത്യേക സന്ദര്‍ഭത്തെക്കുറിച്ച് മാന്യമഹാ ജനങ്ങളേ എന്ന പരിപാടിയില്‍ ഞാന്‍ നടത്തിയ പരാമര്‍ശം ശ്യാമ എന്ന മത്സരാര്‍ത്ഥിക്ക് ദു:ഖമുണ്ടാക്കി എന്ന് എനിക്ക് തോന്നുന്നു. മുല്ലപ്പൂക്കള്‍ പോലെ സുഗന്ധം നല്‍കേണ്ട എന്റെ വാക്കുകള്‍ ഞാനുദ്ദേശിക്കാതെ ആണെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ശ്യാമേ, കൂട്ടുകാരെ എന്നോടു ക്ഷമിക്കുക’
Post Your Comments